ഉദുമ: കോറോണയുടെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന വീടുകളില്‍ ഭക്ഷ്യകിറ്റുകള്‍ നല്കി ഉദുമ അച്ചേരിയിലെ കുട്ടായ്മ. 400ഓളം കുടുംബങ്ങള്‍ക്കാണ് അരിയടക്കമുളള ഭക്ഷ്യധാന കിറ്റുകള്‍ ഇവര്‍ വിതരണം ചെയ്തത്
വൈറസ് വ്യാപനം ചെറുക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഭാഗമായി ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ തൊഴില്‍ ദിനങ്ങളും അതിന്റെ ഭാഗമായി വരുമാനവും നഷ്ടപ്പെട്ട സ്ഥിതിയില്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കാണ് സേവാഭാരതി അച്ചേരി, അര്‍ജ്ജുന അച്ചേരി, ശ്രീ വിഷ്ണു പ്രവാസി സംഘം അച്ചേരി എന്നീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്ത് സ്വാന്തനമേകിയത്.
അരി, കടല, എണ്ണ, പച്ചപയര്‍, സവാള, ഉരുളകിഴങ്ങ്, വെളളരി തുടങ്ങി 13 ഇനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. കുടാതെ ഓരോ കിറ്റുകളുടെ ഒന്നിച്ച് രണ്ട് വീതം മാസ്കുകളും ഇതോടെപ്പം നല്കി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം കെ.കൃഷ്ണന് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സേവാഭാരതി അച്ചേരിയിലെ സി.തമ്പാന് അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് കെ.ജി രാജേഷ്, ശ്രീ വിഷ്ണു പ്രവാസി സംഘം പ്രസിഡന്റ് പി.വി.കുഞ്ഞികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: