തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണ്. അതേസമയം പതിനാല് പേര് കൊവിഡില്‍ നിന്ന് രോഗമുക്തരായി.
പാലക്കാട് – 4 കൊല്ലം -3, കണ്ണൂര്‍ – 2, കാസര്‍കോട് – 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ കണക്കുകള്‍. ഇതുവരെ 497 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 111 പേര് ചികിത്സയിലുണ്ട്. 20711 പേര് നിരീക്ഷണത്തിലുണ്ട്. 20285 പേര് വീടുകളിലും 426 പേര്ആശുപത്രിയിലും കഴിയുന്നു. ഇന്നു 95 പേരെ ആശുപത്രിയിലാക്കി.
പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍, കാസര്‍കോട് രണ്ടുവീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഓരോരുത്തര് വീതം എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
ഇതുവരെ 497 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 111 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 20,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 20,285 പേര് വീടുകളിലും 426 പേര് ആശുപത്രികളിലുമാണ്. ഇന്നു മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 25,973 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 25,135 എണ്ണം രോഗബാധ ഇല്ല എന്നുറപ്പായിട്ടുണ്ട്.
മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ട 1508 സാമ്പിളുകളാണ് പ്രത്യേകം ശേഖരിച്ചത്. അത് 897 എണ്ണം നെഗറ്റീവാണ്. കൂടുതല്‍ പേര് ഇപ്പോള്‍ ചികിത്സയിലുള്ളത് കണ്ണൂരില്‍ തന്നെയാണ്- 47 പേര്. കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസര്‍കോട് 9, കോഴിക്കോട് 4, മലപ്പുറം, തിരുവനന്തപുരം രണ്ടുവീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ ചികിത്സയിലുള്ളവരുടെ കണക്ക്.
തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഇന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍ വട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തും പുതുതായി ഹോട്ട്സ്പോട്ട് പട്ടികയിലുണ്ട്. സംസ്ഥാനത്താകെ 70 പ്രദേശങ്ങളാണ് ഇപ്പോള്‍ ഹോട്ട്സ്പോട്ടിലുള്ളത്.
കണ്ണൂര്‍ ജില്ലയില്‍ സ്പെഷ്യല്‍ ട്രാക്കിങ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തുന്നു. ലോക്ക്ഡൗണിനു മുമ്പ് വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞെങ്കിലും അവരെ പരിശോധനയ്ക്ക് വിധേയമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.
പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഇന്ന് മുതല്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇന്നു വൈകിട്ട് നാലു മണിവരെ കേരളത്തില്‍ 954 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കാസര്‍കോട് ജില്ലയില്‍ കോവിഡ് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കലക്ടര്‍ സജിത്ബാബു, ഐജിമാരായ അശോക് യാദവ്, വിജയ് സാക്കറേ എന്നിവര്‍ ക്വാറന്‍ൈനില്‍ പ്രവേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയതുകൊണ്ടാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കും.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരേയും അവരുടെ അയല്‍വാസികളേയും നേരിട്ടോ ഫോണ്‍ മുഖേനെയോ ബന്ധപ്പെട്ട് ജനമൈത്രി പൊലീസ് ക്ഷേമാന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ ആരംഭിച്ചശേഷം ഇതുവരെ 3,49,504 വീടുകളില്‍ പോലീസ് സന്ദര്‍ശനം നടത്തുകയോ ഫോണ്‍ മുഖേന വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടുണ്ട്.
അതിഥിതൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര തീരുമാനം വന്നിട്ടുണ്ട്. അവരെ ബസ്സ് മാര്‍ഗം തിരിച്ചയക്കണം എന്നാണ് നിര്‍ദേശം. എന്നാല്‍, അത് പ്രായോഗികമല്ലെന്നും നോണ്‍സ്റ്റോപ്പ് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വെയോട് നിര്‍ദേശിക്കണമെന്നും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേരളത്തില്‍ 3.6 ലക്ഷം അതിഥിതൊഴിലാളികളുണ്ട്. അവര്‍ 20,826 ക്യാമ്പുകളിലായാണ് ഇപ്പോള്‍ കഴിയുന്നത്. അവരില്‍ 99 ശതമാനവും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ബംഗാള്‍, ഒഡിഷ, ബിഹാര്‍, യുപി, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും.
ഇവരെ കൊണ്ടുപോകാന്‍ സ്പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് പ്രാധനമന്ത്രിയോട് നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്രയധികം പേരെ ബസ്സ് മാര്‍ഗം കൊണ്ടുപോകാന്‍ പ്രയാസമാണ്. മാത്രമല്ല, യാത്രയ്ക്കിടെ രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. ഇതു കണക്കിലെടുത്താണ് സ്പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുമുണ്ട്.
ശാരീരിക അകലം പാലിച്ചുകൊണ്ടുവേണം തൊഴിലാളികളെ കൊണ്ടുപോകാന്‍. ഓരോ ട്രെയിനിലും മെഡിക്കല്‍ സംഘമുണ്ടാകണം. ഭക്ഷണവും വെള്ളവും ട്രെയിനില്‍ തന്നെ ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യാന്‍ അവസരം ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘര്‍ഷങ്ങളും തടയാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുമായി ബന്ധമുള്ള മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വഴികള്‍ അടച്ചതോടെ അടിയന്തര ആവശ്യത്തിന് പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതി റെഡ്സോണ്‍ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും ഉണ്ട്. അത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗം തന്നെയാണ്. ഇത് മുന്‍കൂട്ടി കണ്ടതിനാലാണ് അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി നല്‍കണമെന്ന തീരുമാനമെടുത്തത്. അത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: