സൗഖ്യം കുതഃ പ്രാണിനാം?
(മനുഷ്യര്‍ക്ക് സുഖം എവിടെയാണ്?)
അമ്മയും കുട്ടിയും തമ്മിലുള്ള ഈ സംഭാഷണം ശ്രദ്ധിക്കൂ:
മാതാ- പുത്രി! ഗായത്രി! അദ്യ ഭവതീ കദാ ഉത്ഥിതവതീ? (മോളേ ഗായത്രീ! ഇന്ന് നീ എപ്പോളാണെഴുന്നേറ്റത്?)
ഗായത്രീ- നവവാദനമഭവത് അംബ! നിദ്രാസമയേ വിളംബഃ ജാതഃ (ഒന്‍പതു മണിയായമ്മേ. ഉറങ്ങിയപ്പോള്‍ വൈകിപ്പോയി)
മാതാ- സത്യം സത്യം രാത്രൗ ദ്വാദശ വാദന പര്യന്തം ദൂരദര്‍ശനം ദൃഷ്ട്വാ സമയം യാപിതം. ഏവം കില? (ശരി ശരി രാത്രി 12 മണി വരെ ടിവി യും കണ്ടിരുന്നു. എനിക്കറിയാം)
പുത്രീ- അന്യഥാ അഹം കിം കരോമി. കിഞ്ചിത് സമയം ക്രീഡാമി. പാഠാന്‍ പഠാമി. സസ്യാനാം സേചനം അപി കരോമി. (അല്ലാതെന്താ അമ്മേ ഇപ്പോള്‍ ചെയ്യാ? കുറച്ചു കളിക്കും. പഠിക്കും. സസ്യങ്ങള്‍ക്ക് നനയ്ക്കും.)
മാതാ- സര്‍വം ഉത്തമം. വൃഥാ സമയം ന യാപയതു. ശ്രദ്ധയാ കാര്യാണി കരോതു. ഉത്തമസങ്കല്പേന ജീവതു. (എല്ലാം നല്ലതാണ്. വെറുതെ സമയം കളയരുത്. ശ്രദ്ധിച്ച് ഒരോ പ്രവര്‍ത്തികളും ചെയ്യൂ. നല്ല സങ്കല്പത്തോടെ ജീവിക്കൂ)
സുഭാഷിതം 1.
ആയുര്വര്ഷശതം നൃണാം പരിമിതം
രാത്രൗ തദര്ധം ഗതം
തസ്യാര്ധസ്യ പരസ്യ ചാര്ധമപരം
ബാലത്വവൃദ്ധത്വയോഃ
ശേഷം വ്യാധിവിയോഗദുഃഖസഹിതം
സേവാദിഭിര്നീയതേ
ജിവേ വാരിതരംഗചഞ്ചലതരേ സൗഖ്യം
കുതഃ പ്രാണിനാം (ഭര്‍തൃഹരി)
(മനുഷ്യന് 100 വര്‍ഷം ജീവിക്കുന്നു. അതില്‍ പകുതി ഉറങ്ങാന്‍ ചിലവഴിക്കുന്നു. ബാക്കി പകുതി ബാല്യവും വാര്‍ദ്ധക്യവുമായി ചിലവഴിക്കുന്നു. ബാക്കിയുള്ള 25 കൊല്ലം മറ്റുള്ളവരെ സേവിച്ചും രോഗത്തില്‍ കഷ്ടപ്പെട്ടും സ്വന്തമായവരില് നിന്ന് പിരിഞ്ഞും മറ്റും പോക്കുന്നു. ഇപ്രകാരം ജീവിതം വെള്ളത്തിലെ തിരമാലകള്‍ പോലെ സ്ഥിരമല്ലാത്തതു കൊണ്ട് ഈ ലോകത്തില്‍ സുഖം എവിടെ? സുഖം സ്വയം കണ്ടെത്തണമെന്ന് കവി വ്യംഗമായി ഉപദേശിക്കുന്നു)
സുഭാഷിതം 2
ദിനയാമിനൗ സായം പ്രാതഃ
ശിശിരവസന്തൗ പുനരായാതഃ
കാലഃ ക്രീഡതി ഗച്ഛത്യായുഃ
തദപി ന മുഞ്ചത്യാശാവായുഃ (ശങ്കരാചാര്യര്‍)
(രാവും പകലും സന്ധ്യയും പ്രഭാതവും, ഹേമന്തവും വസന്തവും, വന്നു കൊണ്ടേയിരിക്കുന്നു. കാലം നമ്മുടെ ജീവിതത്തെ കൊണ്ട് പന്താടുന്നു. ജീവിതം ജീവിച്ചു തീരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മോഹങ്ങള്‍ നമ്മെ വിട്ടുപിരിയുന്നില്ല.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: