മൂവാറ്റുപുഴ: ലോക്ഡൗൺ ലംഘിച്ച് പേഴയ്ക്കാപ്പിള്ളി ഭാഗത്ത് കറങ്ങിനടന്ന വധശ്രമകേസ് പ്രതിയും ഗുണ്ട നേതാവുമായ മമ്മൂട്ടി നിസാറിനെ മൂവാറ്റുപുഴ പോലീസ് പിടികൂടി ക്വൊറന്റൈയില് അടച്ചു. ഇയാള്‍ ഇതരസംസ്ഥാനത്തും, മലപ്പുറത്തും ഒളിവില്‍ താമസിച്ചിരുന്നു. ഇയാളെ മൂവാറ്റുപുഴ പോലീസ് നിലമ്പൂര്‍ വനമേഖലയില്‍ നിന്ന് കഴിഞ്ഞ മാസമാണ് പിടികൂടിയത്.
ഹൈക്കോടതിയില്‍നിന്ന് കൊറോണ സാഹചര്യത്തില്‍ ക്വൊറന്റൈയിന് വ്യവസ്ഥയോടെ ജാമ്യം കിട്ടിയ പ്രതി അത് ലംഘിച്ച് പേഴയ്ക്കാപ്പിള്ളി ഭാഗത്ത് കറങ്ങി നടക്കുന്നതായി പട്രോളിങ്ങിനിടയില്‍ കണ്ട മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ എം.എ. മുഹമ്മദും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസനെകണ്ട് ഓടിയ പ്രതിയെ എസ്ഐ ടി.എം. സൂഫി, എഎസ്ഐ ജയകുമാര്‍, പ്രദീപ്മോന്‍, ഷിബു, സിപിഒ ബിബില്‍ മോഹന്‍, ഷഫീക്, സുധീര്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടി.
പ്രതിയെ 108 ആംബുലന്‍സില്‍ തൃപ്പൂണിത്തുറ ഗവ: ആശുപത്രിയിലെ ഐസൊലേഷനിലാക്കി. മുഖം മൂടി ആക്രമണത്തില്‍ പ്രതിയായി കഴിഞ്ഞ മാര്‍ച്ച് 20 മുതല്‍ ആലുവ നിരീക്ഷണ ജയിലില്‍ കഴിഞ്ഞ ഇയാളെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന ഉറപ്പിലാണ് മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: