കൊച്ചി: മഹാരാഷ്ട്രയില്‍ അരും കൊലയ്ക്ക് ഇരയായ സംന്യാസിമാര്‍ക്ക് രാജ്യം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ശങ്കര ജയന്തി ദിനം കൂടിയായിരുന്ന ഇന്നലെ രാജ്യവ്യാപകമായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഉപവാസവം അനുഷ്ഠിച്ചു. സംസ്ഥാനത്തെ ഒരു ലക്ഷത്തോളം ഭവനങ്ങളില്‍ പ്രാര്ഥനായജ്ഞവും നടത്തി. വിഎച്ച്പി, കേരളക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വീടുകളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും സത്സംഗങ്ങളും ദീപം തെളിയിക്കലും ഉപവാസവ്രതം അനുഷ്ഠിക്കലും നാമസങ്കീര്‍ത്തനവും നടന്നു.
കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിച്ച് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് അഭ്യര്‍ഥിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനുള്ള നിവേദനം ജില്ലാ കളക്ടര്‍മാര്‍ക്കും വിഎച്ച്പിപ്രതിനിധികള് കൈമാറിയെന്ന് സംസ്ഥാന പ്രചാര്‍ പ്രമുഖ് വിഎച്ച്പി എസ്. സഞ്ജയന് പത്രക്കുറിപ്പില്‍ അറിയിച്ചു.
സംന്യാസി വര്യന്മാര്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സ്വാമി ചിദാനന്ദപുരി ഉപവാസവ്രതം അനുഷ്ഠിച്ചു. മഹാരാഷ്ട്രയില്‍ അക്രമികള്‍ കൊലപ്പെടുത്തിയ സംന്യാസിവര്യന്മാരായ മഹാരാജ് കല്‍പ്പവൃക്ഷ ഗിരി, മഹാരാജ് സുശില്‍ ഗിരി, ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ നിലേഷ് തെഗേന എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിച്ചാണ് സ്വാമി ഇന്നലെ ഫേസ്ബുക് ലൈവില്‍ സത്സംഗം ആരംഭിച്ചത്. മനുഷ്യമനസ്സാക്ഷിക്ക് ഉള്‍ക്കൊള്ളാനാവാത്തതാണ് സംഭവിച്ചത്. ഭാരതത്തിന്റെ ചരിത്രത്തിലാദ്യമാണിത്. തീര്‍ത്തും ഹീനമായ പ്രവൃത്തി, സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: