കോഴിക്കോട്: വിവിധ രാജ്യങ്ങളില്‍ നിന്നായി പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ അവരെ നിരീക്ഷണത്തില്‍ താമസിപ്പിക്കാന്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ആരംഭിക്കും. ഇതിനായി കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു ഇന്നലെ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്തവരെ ഇത്തരം കോവിഡ് കെയര്‍ സെന്ററുകളിലേക്കാണ് മാറ്റുക
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് മലപ്പുറം ജില്ലയില്‍. 2019 ലെ സാമ്പത്തിക സര്‍വ്വെ പ്രകാരം 4,06,054 പേരാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രവാസികള്‍. തൊട്ടടുത്ത് കണ്ണൂര്‍ ജില്ലയാണ് 2,49,834 പേര്. തൃശൂര്‍ ജില്ലയില്‍ നിന്നും 2,41,150 പേരും കൊല്ലം ജില്ലയില്‍ നിന്ന് 2,40,527 പേരും പ്രവാസികളാണ്. വയനാട്, ഇടുക്കി ജില്ലകളാണ് ഏറ്റവും പിന്നില്‍. ഇടുക്കി ജില്ലയില്‍ 32,893 പേരും, വയനാട്ടില്‍ 30,680 പേരുമാണ് പ്രവാസികളായുള്ളത്.
നോര്‍ക്ക റൂട്ട്സ് തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. നിരീക്ഷണത്തില്‍ താമസിപ്പിക്കാനും മറ്റുമുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയാല്‍ പ്രവാസികളുടെ തിരിച്ചുവരവിനെകുറിച്ച് തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: