കറാച്ചി: അഴിമതി വിരുദ്ധ നിയമം ലംഘിച്ച പാക്കിസ്ഥാന് ബാറ്റ്സ്മാന് ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതാണിത്.
ഉമര്‍ അക്മലിനെ ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്കുന്നതായി പിസിബിയുടെ അച്ചടക്ക കമ്മിറ്റി അധ്യക്ഷനായ ജസ്റ്റിസ (റിട്ട)് ഫസല്‍ ഇ- മീരാന്‍ ചൗഹാന് പറഞ്ഞു. വാതുവെപ്പുകാര്‍ സമീപിച്ച വിവരം യഥാസമയം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുന്നതില്‍ വീഴചവരുത്തിയ അക്മല്‍ കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്് ഈ വര്‍ഷം ഫെബ്രുവരി ഇരുപത് മുതല്‍ അക്മലിനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന വിട്ടുനില്‍ക്കാന്‍ വന്‍തുകയുമായി വാതുവെപ്പുകാര്‍ തന്നെ സമീപിച്ചിരുന്നെന്ന് ഉമര്‍ അക്മല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു മത്സരത്തില്‍ രണ്ട് പന്തുകള്‍ കളിക്കാതെ വിടുന്നതിന് രണ്ട് ലക്ഷം ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവുമായി വാതുവെപ്പുകാര്‍ സമീപിച്ചിരുന്നെന്നും അക്മല്‍ പറഞ്ഞതായി ജിയോ ടിവി പുറത്തുവിട്ടിരുന്നു.
യുവ താരമായ ഉമര്‍ അക്മലിനെ മൂന്ന വര്‍ഷത്തേക്ക് വിലക്കിയതില്‍ പാക് ബാറ്റ്സ്മാന് കമ്രാന്‍ അക്മല്‍ ആശ്ചര്യം രേഖപ്പെടുത്തി. ശിക്ഷ അല്‍പ്പം കൂടിപ്പോയി. ഉമര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് തന്റെ വിശ്വാസമെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: