പാരീസ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കപ്പെട്ട ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് സെപ്തംബര്‍ ഇരുപത്തിയേഴിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ മേയ് 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
കൊറോണ മഹാമാരിയെ തുടര്‍ന്ന് ഫ്രാന്‍സില്‍ ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവച്ചത്.മാറ്റിവയ്ക്കപ്പെട്ട ഫ്രഞ്ച് ഓപ്പണ്‍ പീന്നിട് സെപ്തംബര്‍ ഇരുപതിന് ആരംഭിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സെപ്തംബര്‍ ഇരുപത്തിയേഴിനേ ടൂര്‍ണമെന്റ് തുടങ്ങൂയെന്ന് പാരീസിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
നാല് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മാത്രമാണ് ഇതുവരെ നടന്നത്. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിംബിള്‍ഡണ്‍ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കി.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇതാദ്യമായാണ് വിംബിള്‍ഡണ്‍ റദ്ദാക്കുന്നത്. ഈ വര്‍ഷത്തെ അവസാന ഗ്രാന്‍ഡ് സ്ലാമായ യുഎസ് ഓപ്പണ്‍ മാറ്റിവയ്ക്കുന്നതിനെ ക്കുറിച്ചോ റദ്ദാക്കുന്നതു സംബന്ധിച്ചോ തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ യുഎസ് ഓപ്പണിന് മുന്നോടിയായി നടത്തുന്ന വനിതകളുടെ റോഗേഴ്സ് കപ്പ് റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: