കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കാനായി ജിവനക്കാര്‍ക്കൊപ്പം റോബോര്ട്ടുമുണ്ട്. നടന് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് മെഡിക്കല്‍ കോളേജിനായി നല്‍കിയതാണ് ഇത്.
രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ച് കൊടുക്കുക, രോഗികള്‍ ഉപയോഗിച്ച പാത്രങ്ങളും മറ്റും അണുവിമുക്തമാക്കി തിരികെ എ്ത്തിക്കുക, രോഗികളുമായി ഡോകടര്‍ക്ക് വീഡിയോ കോളിനുള്ള അവസരം ഒരുക്കുക എന്നതാണ് റോബോട്ടിന്റെ ദൗത്യങ്ങള്‍. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് ഫോബോട്ടിക്സ് നിര്‍മിച്ചതാണ് കര്‍മി ബോട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട്. ശനിയാഴ്ച രാവിലെ വിശ്വശാന്തി ഫൗണ്ടേഷന് ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസിന് റോബോട്ടിനെ കൈമാറി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക പിപിഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക എന്നിവയാണ് കര്‍മിയിലൂടെ ലക്ഷ്യമിടുന്നത്. ഐസൊലേഷന്‍ വാര്‍ഡിലേക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങള്‍ തിരികെ കൊണ്ടുവരാനുമാകും സ്വയംനിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കാന്‍ സാധിക്കും. ഒരിക്കല്‍ ചിട്ടപ്പെടുത്തി കഴിഞ്ഞാല്‍ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവര്‍ത്തനരീതി. 25 കിലോയോളം ആണ് കര്‍മിബോട്ടിന്റെ ഭാരം വഹിക്കാനുള്ള ശേഷി.
സെക്കന്‍ഡില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും.സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ് കര്‍മി- ബോട്ടിന്റെ മറ്റു പ്രത്യേകതകള്‍.
ലോക്ഡൗണ്‍ അവസാനിക്കുന്നതോടുകൂടി ഓട്ടോമാറ്റിക് ചാര്‍ജിങ്, സ്പര്‍ശന രഹിത ടെംപ്രേച്ചര്‍ ചെക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ റോബോട്ടില്‍ ഉള്‍പ്പെടുത്തുവാനാണ് അസിമോവ് റോബോട്ടിക്സ് പദ്ധതിയുണ്ട്. പിപിഇ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യം നേരിടുന്നം സമയത്ത് തന്നെ റോബോട്ടിനെ ലഭിച്ചത് ഏറെ ആശ്വാസകരമാണ്. ഇതിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറുമെന്നും കള്ക്ടര് അറിയിച്ചു.
ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ചു നല്കിയ നൈറ്റിങ്ഗേല്‍-19 എന്ന റോബോട്ടിനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: