തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച മൂന്ന് പേരും കാസര്‍ഗോഡ് സ്വദേശികളാണ്. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ അഞ്ചുപേരടക്കം 15 പേര്‍ക്കുകൂടി രോഗമുക്തിയുണ്ടായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,725 ആയി കുറഞ്ഞു. ജീവന്‍രക്ഷാമരുന്നുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി എത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഡയാലിസിസ് വേണ്ടവര്‍, അവയവം മാറ്റിവച്ചവര്‍, അര്‍ബുദരോഗികള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. കന്യാകുമാരി ജില്ലാ ആശുപത്രിയെ ആര്‍സിസി സഹകരണത്തോടെ കാന്‍സര്‍ ആശുപത്രിയാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: