ലഖ്നൗ: കൊവിഡിനെതിരായി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വരെ ആവശ്യപ്പെടുന്ന പിണറായി സര്‍ക്കാരിന് മാതൃക കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി കഴിഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന നിലപാടില്‍ വിശ്വസിക്കുന്നയാളാണ് യോഗി ആദിത്യനാഥ്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുകയോ മാറ്റി വെയ്ക്കുകയോ ചെയ്യില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അതേസമയം ആരോഗ്യപ്രവര്‍ത്തകുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് കേരള സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ കൊവിഡിനെതിരെ വിശ്രമമില്ലാതെ പോരാടുന്ന തങ്ങളില്‍ നിന്ന് ശമ്പളം വെട്ടിക്കുറച്ചാല്‍ കോടതിയെ സമീപിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: