ന്യുയോർക്ക് : കൊവിഡ് വെറുമൊരു ശ്വാസകോശ രോഗം മാത്രമല്ലെന്ന് ഡോക്ടർമാർ. കൊവിഡ് വൈറസ് ബാധിതരിൽ രക്തത്തിന് കട്ടി കൂടാനും കട്ട പിടിക്കാനും സാധ്യതയുണ്ടെന്ന് ന്യൂയോർക്കിലെ മൗണ്ട് സീനായ് ആശുപത്രിയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
രക്തം കട്ട പിടിക്കുന്നത് രോഗികളിൽ മസ്തിഷ്കാഘാതത്തിന് കാരണമാകും. നിലവിൽ രക്തം കട്ടിയാവുകയോ കട്ട പിടിക്കുകയോ ചെയ്യുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്നെ ഇതിനുള്ള മരുന്നുകൾ നൽകുന്ന ചികിത്സാ രീതിയാണ് ഞങ്ങൾ സ്വീകരിച്ചതെന്ന് മൗണ്ട് സീനായ് ആശുപത്രിയിലെ ന്യൂറോ സർജനായ ഡോ.ജെ. മോക്കൊ ചൂണ്ടിക്കാട്ടി. കൊറോണ രോഗികളിൽ ഈ അവസ്ഥ ഉണ്ടായവരിൽ പകുതിയും യുവാക്കളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മൗണ്ട്സീനായ് ആശുപത്രിയിൽ സ്ട്രോക്ക് വന്ന് ചികിത്സിച്ച 32 പേരിൽ പകുതിയോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തലച്ചോറിലെ ഞരമ്പുകളിൽ വലിയ ബ്ലോക്കുകളാണ് ഇവരിൽ ഉണ്ടായത്. ഇവരെല്ലാം 49 വയസിന് താഴെയുള്ളവരായിരുന്നുവെന്നും മൊക്കോ പറയുന്നു.
ദീർഘകാലം വെന്റിലേറ്റർ സഹായത്തോടെ ചലനമറ്റ് ചികിത്സയിൽ കഴിയുന്നവരിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കൊവിഡ്-19 ബാധിച്ചവരിൽ ഇത് വളരെ നേരത്തെയുണ്ടാകുന്നു. വെറസ് ബാധ ഏറ്റവും അധികമായ ചൈനയിലും സമാനമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെന്നാണ് ഇവർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: