വടക്കാഞ്ചേരി: പാടശേഖരത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ വില്ലേജ് ഓഫീസര്‍ നല്കിയ സ്റ്റോപ്പ് മെമ്മോയെ മറികടന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷി ഓഫീസര്‍ അനുമതി നല്‍കിയതായി ആക്ഷേപം. സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മ്മാണം പഞ്ചായത്തംഗവും പാടശേഖര സമിതിയും വീണ്ടും തടഞ്ഞു.
കരുമത്ര വടക്കുംമൂല ചിറ പാടശേഖരത്തിലാണ് സ്വകാര്യ വ്യക്തി നടത്തിയ കോണ്‍ക്രീറ്റ് കെട്ടിട നിര്‍മ്മാണം തടഞ്ഞത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉദ്യോഗസ്ഥര്‍ വ്യാപൃതരായിരിക്കെ ഇതിന്റെ മറവില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം എതാനും ദിവസം ദിവസങ്ങള്‍ക്ക് മുമ്പ് കരുമത്ര വില്ലേജ് സ്റ്റോപ്പ് മെമ്മോ നല്കി നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരുന്നു.
ഇത് മറി കടന്നാണ് ഇന്നലെ കൃഷി ഓഫീസര്‍ ഷീറ്റ് മേയാന്‍ അനുമതി നല്‍കിയെന്ന് പറഞ്ഞ് ഇയാള്‍ സിമന്റ്, കമ്പി, ഷിറ്റ് എന്നിവ എത്തിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം രാജീവന് തടത്തിലും പാടശേഖര സമിതി അംഗങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കൊണ്ട് വന്ന കമ്പിയും സിമന്റും ഇയാള്‍ പ്രതിഷേധക്കാരെ കണ്ടപ്പോള്‍ വാഴാനി പുഴയിലേക്ക് ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രദേശത്ത് നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം ചാലുകള്‍ വഴി എത്തിയിട്ടും അനധികൃതമായി മോട്ടോര്‍ ഷെഡ്ഡുകള്‍ എന്ന പേരില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ കൃഷി വകുപ്പ് അധികൃതര്‍ അനുമതി നല്‍കുന്നതായി പഞ്ചായത്തംഗം രാജീവന് തടത്തില്‍ ആരോപിച്ചു. അനധികൃത കെട്ടിട കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: