കോഴിക്കോട്: മതിയായ ഗതാഗത സംവിധാനമൊരുക്കാതെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിയന്ത്രണ ഇളവ് നല്കുന്നതില് ജീവനക്കാരില്‍ ആശങ്ക.ഓഫീസുകളിലേക്ക് എങ്ങനെ പോകും എന്നതാണ് ആശങ്കയുണ്ടാക്കുന്നത്. തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസു കള്‍ക്കുള്ള നിയന്ത്രണത്തില്‍ ഭാഗിക ഇളവാണ് വരുത്തിയിട്ടുള്ളത്. മൂന്നിലൊന്ന് ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.
നിലവിലെ ജീവ നക്കാരില്‍ ഏറെയും ബസ്, തീവണ്ടി മാര്‍ഗ്ഗമാണ് ഓഫീസുകളില്‍ എത്തുന്നത്. സ്വന്തം വാഹനത്തില്‍ ഓഫീസുകളില്‍ എത്തുന്നവര്‍ ചുരുക്കമാണ്.പൊതുഗതാഗത സംവിധാനത്തില്‍ നിയന്ത്രണം തുടരവെ ജീവനക്കാരുടെ യാത്ര ദുരിതത്തിലാകും. സര്‍ക്കാര്‍ വാഹനത്തില്‍ ജീവനക്കാരെ എത്തിക്കുക എന്നതും പ്രയാസകരമാകും. വിവിധ വകുപ്പുകള്‍ക്കുള്ള വാഹനങ്ങള്‍ പരിമിതമാണ്. ഉള്ള വാഹനങ്ങളില്‍ ഏറെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിട്ട് നല്‍കിയിരിക്കയാണ്.
സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയും വനിതാ ജീവനക്കാരും ദുര സ്ഥലങ്ങളില്‍ താമസിക്കുന്നവരുമാണ്. ചിലര്‍ ഇതര ജില്ലയിലുള്ളവരും. ഇവര്‍ ഓഫീസിലെത്തുക ക്ലേശകരമാകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവില്‍ ഓഫീസുകളില്‍ പോകുന്നുണ്ട്. അതത് വകുപ്പ് വാഹനങ്ങളാണ് ഇവരുടെ യാത്രക്കായി ഉപയോഗിക്കുന്നത്. ലോക് ഡൗണ്‍ ലംഘിച്ച് ഒരു വാഹനത്തില്‍ നാലും അഞ്ചും ജീവനക്കാരെ നിറച്ചാണ് പലതും പോകുന്നത്. തിങ്കളാഴ്ച മുതല്‍ ഈ വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ച് പോകുന്ന സാഹചര്യമുണ്ടാകുമെന്നാണ് സൂചന. ജീവനക്കാര്‍ക്കായി കെ എസ്ആര്ടിസി പ്രത്യേകം സര്‍വ്വീസ് നടത്തിയാല്‍ പ്രശ്നത്തിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: