കോഴിക്കോട്: രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയുര്‍വ്വേദവും ഹോമിയോയും ഉപയോഗിക്കാന്‍ തീരുമാനം. ജില്ലയിലെ എഴുപതു ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തും ഹോമിയോ മരുന്ന് വിതരണം ചെയ്യും. മരുന്നുകള്‍ പഞ്ചായത്തുകളിലെ ആര്‍ആര്‍ടി അംഗങ്ങള്‍ വഴിയാണ് വിതരണം ചെയ്യുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. ഒരാള്‍ മൂന്നു ഗുളികയാണ് മൂന്ന് ദിവസമായി കഴിക്കേണ്ടത്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
സംസ്ഥാന സര്‍ക്കാര്‍ ഭാരതീയ ചികത്സാ വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന ആയുര്‍രക്ഷാ ക്ലിനിക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പെന്സറിയില് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷനായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രവീണ്‍ പദ്ധതി വിശദീകരിച്ചു.
എല്ലാ ദിവസവും ക്ലിനിക്കിന്റെ പ്രവര്‍ത്തനമുണ്ടാകും. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്കാണ് ഈ ക്ലിനിക്കിന്റെ സൗകര്യം ലഭ്യമാകുക. ക്ലിനിക്ക് വഴി പഞ്ചായത്ത് ഓഫീസിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പ്രതിരോധ ഔഷധം വിതരണം ചെയ്തു. ആയുര്‍രക്ഷാ ക്ലിനിക്ക് വഴി രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ചികിത്സയും ഔഷധങ്ങളും നല്‍കും. ആയുര്‍രക്ഷാ ക്ലിനിക്കിന്റെ ഭാഗമായി കാക്കണഞ്ചേരി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചു പ്രത്യേക മെഡിക്കല്‍ ക്യാമ്പും ഔഷധ വിതരണവും നടന്നു.
അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പ്രത്യേക പദ്ധതി ആയ സുഖായുഷ്യവും ക്ലിനിക്കിലൂടെ നടപ്പിലാക്കും. ലോക്ഡൗണ്‍ കാലം ആയതിനാല്‍ ഡിസ്പെന്സറിയില് തിരക്ക് ഒഴിവാക്കുന്നതിനായി ടെലി കണ്സള്ട്ടേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി 9400730088/ 9142104555 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ കുമാറിനെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വത്സല കനകദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.
കൈത്തിരി പദ്ധതി പ്രൊജക്ട് മെഡിക്കല്‍ ഓഫീസറായ ഡോ. എന്‍. സഫ്നയെ ബിജെപി സംസ്ഥാന സമിതി അംഗം ഷാന്‍ കട്ടിപ്പാറ പൊന്നാട അണിയിച്ച് ആദരിച്ചു. ഹോസ്പിറ്റലിലെ നഴ്സുമാര്‍, അറ്റന്റര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം കൈമാറി. ബിജെപി ബൂത്ത് സെക്രട്ടറി ടി.കെ.ഭാസ്കരന്, സുഭിന് നല്ലടം, അനില്‍ കോറി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: