കറാച്ചി: ലോകത്തെ മികച്ച പേസര്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് പാക്കിസ്ഥാന് താരം ഷൊഐബ് അക്തറിന്റെ സ്ഥാനം. ബാറ്റ്സ്മാര്‍ക്ക് പേടിസ്വപ്നമായിരുന്നു അക്തറിന്റെ അതിവേഗതയിലുള്ള പന്തുകള്‍. എന്നാല്‍, അക്തറിന്റെ അസ്തമിക്കുമായികുന്നു ക്രിക്കറ്റ് കരിയറിനെ രക്ഷിച്ചത് ഇന്ത്യക്കാരനും ഐസിസി മുന്‍ അധ്യക്ഷനുമായി ജഗ് മോഹന്‍ ഡാല്‍മിയ ആയിരുന്നെന്ന് വെളിപ്പെടുത്തല്‍. പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അംഗവും 1999 മുതല്‍ 2003 വരെ പിസിബി മേധാവിയുമായിരുന്ന ത്വാഖിര് സിയ ആണ് ഒരു മാധ്യമത്തിനു നന്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കയിത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അക്തറുടെ ബൗളിംഗ് ആക്ഷനെകുറിച്ചുള്ള സംശയത്തിന്റെ പേരില്‍ കരിയര്‍ തന്നെ ഇല്ലാതാകുമായിരുന്നു. ഡാല്‍മിയ ഒറ്റക്കാണ് അത് നേരിട്ടതില്‍ നന്ദിയുണ്ടെന്നും സിയ.
2000- 2001 സീസണില്‍ അക്തറുടെ ബൗളിംഗ് അണ്ടര്‍ ആം ത്രോ വരുന്നുവെന്ന അവകാശവാദമാണ് മറ്റ് വിദേശ ക്രിക്കറ്റ് ബോര്‍ഡുകളുയര്‍ത്തിയത്. അന്ന് ഐസിസി മേധാവിയായിരുന്ന ഡാല്‍മിയ അക്തറിനു വേണ്ടി വാദിക്കുകയായിരുന്നു. ചെറുപ്രായത്തിലെ ചികിത്സകാരണം തോളിന്റെ ഭാഗത്തുണ്ടായ മാറ്റമാണ് പന്തെറിയുന്നതിലുള്ള കൈയുടെ ചലനമെന്നും മനപ്പൂര്‍വ്വമായ ആക്ഷനല്ലെന്നും ഡാല്‍മിയ സ്ഥാപിച്ചു.
2003ല്‍ ലോകകപ്പിന്റെ സമയത്ത് പാകിസ്ഥാന് ടീമിനകത്തെ പടലപ്പിണക്കം പലതാരങ്ങളുടേയും പ്രകടനം മോശമാക്കിയെന്ന ആരോപണവും സിയ ഉന്നയിച്ചു. അന്നത്തെ ലോകോത്തര താരങ്ങളായ വസിം അക്രം, വഖാര്‍ യൂനസ്, സയ്യദ് അന്‍വര്‍ എന്നിവരെ അടിയന്തിരമായി ടീമില്‍ നിന്നും ലോകകപ്പ് കഴിഞ്ഞയുടനെ മാറ്റണമെന്ന ആവശ്യവും താനാണ് ശക്തമായി മുന്നോട്ട് വച്ചതെന്നും സിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: