ന്യൂദല്‍ഹി: കൊറോണ വ്യാപനം പൂര്‍ണമായും തടയാനും വിലയേറിയ മനുഷ്യജീവനുകള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ട് മെയ് മൂന്നുവരെ ലോക്ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ഉത്തരവിട്ടു. എന്നാല്‍ അതിനു ശേഷം ജനങ്ങളുടെ തൊഴിലും വരുമാനവും സമ്പദ് വ്യവസ്ഥയേയും സംരക്ഷിക്കാനും രാജ്യത്തെ വീണ്ടും വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കാനും ഉതകുന്ന അനവധി ഇളവുകളും പ്രഖ്യാപിച്ചു.
റോഡ്, റെയില്‍, വിമാന ഗതാഗതം മെയ് മൂന്നുവരെ വിലക്കിയ സര്‍ക്കാര്‍ അവശ്യ സര്‍വീസുകളും ഗ്രാമീണ മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും തൊഴിലുറപ്പ് ജോലികളും ബാങ്കുകളും പൂര്‍ണമായും തുറന്നു നല്കി. മത, രാഷ്ട്രീയ, സാമൂഹ്യ പരിപാടികള്‍ക്കുള്ള വിലക്കും ആരാധനാലയങ്ങളിലേക്കുള്ള നിയന്ത്രണവും തുടരുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സാമൂഹ്യ അകലം പാലിക്കല്‍ തുടര്‍ന്നും കര്‍ക്കശമായും പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമുള്ള കടുത്ത നടപടികള്‍ എടുക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ രോഗവ്യാപന സാധ്യതയുള്ള (ഹോട്ട്സ്പോട്ടുകളില്‍) മേഖലകളില്‍ ഒരു തരത്തിലുള്ള ഇളവും നല്‍കില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട പുതിയ മേഖലകളുണ്ടെങ്കില്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മാര്‍ഗനിര്‍ദേങ്ങളില്‍ വ്യക്തമാക്കുന്നു.
വിലക്ക് തുടരും
- റോഡ്, റെയില്‍, വ്യോമഗതാഗതം
- ഓട്ടോകളും ടാക്സികളും ഓടില്ല.
- ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലകളും സംസ്ഥാനങ്ങളും വിട്ടുള്ള സ്വകാര്യ യാത്രകള്‍ അനുവദിക്കില്ല.
- വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ തുറക്കില്ല
- ബാറുകളും തീയേറ്ററുകളും മാളുകളും ഷോപ്പിങ്ങ് കോംപ്ലക്സുകളും അടഞ്ഞുകിടക്കും.
- സാമൂഹ്യ രാഷ്ട്രീയ മതപരിപാടികള്ക്കുള്ള വിലക്ക് തുടരും.
- ആരാധനാലയങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും അടഞ്ഞുകിടക്കും.
- ശവസംസ്കാര ചടങ്ങുകള്‍ക്ക് ഇരുപതിലേറെപ്പേരെ അനുവദിക്കില്ല.
ഇളവുകള്‍ (20നു ശേഷം)
ചരക്കു നീക്കം
കാര്‍ഷിക, അനുബന്ധ മേഖലകളിലെ പ്രവര്‍ത്തനം അനുവദിക്കും.
മത്സ്യബന്ധനം അനുവദിക്കും
പാല്, പാലുല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, കോഴി വളര്‍ത്തല്‍
ചായ, കാപ്പി റബര്‍ തോട്ടങ്ങളുടെ പ്രവര്‍ത്തനം
ഭക്ഷ്യ സംസ്കരണ യൂണിറ്റുകള്‍ തുറക്കാം.
തൊഴിലുറപ്പ് പദ്ധതിയിലെ ജോലികള്‍
ഗ്രാമീണ മേഖലകളിലെ വ്യവസായങ്ങള്‍,
റോഡ്, കെട്ടിട നിര്‍മാണം,
ബാങ്കുകള്‍ക്കു ഇന്‍ഷ്വറന്‍സ്
സ്ഥാപനങ്ങള്‍ക്കും പഴയതു പോലെ
(രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചുവരെ) പ്രവര്‍ത്തിക്കാം.
പ്രധാനപ്പെട്ട കേന്ദ്ര, സംസ്ഥാന, തദ്ദേശ
സ്വയംഭരണ ഓഫീസുകള്‍ തുറക്കാം.
അംഗനവാടികള്‍ തുറക്കരുത്. പക്ഷെ
അവിടങ്ങളില്‍ നിന്ന് ഭക്ഷണവും മറ്റും വിതരണം ചെയ്യാം.
ഇലക്ട്രീഷ്യന്മാര്, പ്ലംബര്‍മാര്‍, മോട്ടോര്‍
മെക്കാനിക്കുകള്‍, തടിപ്പണിക്കാര്‍ എന്നിവരെപ്പോലുള്ള സ്വയം തൊഴിലുകാര്‍ക്ക് പ്രവര്‍ത്തിക്കാം.
ടൂറിസ്റ്റുകളെയും ലോക്ഡൗണില്‍ കുടുങ്ങിപ്പോയവരേയും താമസിപ്പിച്ചിരിക്കുന്ന ലോഡ്ജുകളും ഹോട്ടലുകളും ഹോംസ്റ്റേകളും തുറക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: