ന്യൂദല്‍ഹി: ഇടത് ജിഹാദി മാധ്യമമായ എന്‍ഡിടിവിക്ക് റേറ്റിംഗില്‍ തിരിച്ചടി. ബ്രോഡ്കാസ്റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റേറ്റിംഗിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നിന്നാണ് എന്‍ഡിടിവി പുറത്തായത്. എന്നാല്‍ ദേശീയതയ്ക്ക് പ്രധാന്യം നല്കുന്ന വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്കിയ വിയോണ്‍ ന്യൂസ് റേറ്റിങ്ങില്‍ അഞ്ചാമതെത്തി. ചുരുങ്ങിയ കാലം കൊണ്ട് റേറ്റിംഗില്‍ വലിയ മുന്നേറ്റമാണ് വിയോണ്‍ കാഴ്ച വെക്കുന്നത്.
മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലീഷ് വാര്‍ത്ത വിഭാഗത്തിലെ റേറ്റിങില്‍ അര്‍ണബ് ഗോസ്വാമി നയിക്കുന്ന റിപ്പബ്ലിക് ചാനലാണ് മുന്നില്‍( 2082 പോയിന്റ്) രണ്ടാം സ്ഥാനത്ത് ടൈംസ് നൗ ( 1284 പോയിന്റ്) ആണ്. മദ്രസ സ്പോട്ടഡ് പോലുള്ള വിവാദ പരിപാടികളിലൂടെ ചര്‍ച്ചയായ ഇന്ത്യ ടുഡേ ടെലിവിഷനാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് സിഎന്‍എന്‍ ന്യൂസ് 18( 653 പോയിന്റ് ) അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ വിയോണ്‍ ന്യൂസ് 623 പോയിന്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: