പുതുച്ചേരി : ലോക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ കേസെടുത്തു. ജോണ്‍ കുമാറിനെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച നെല്ലിത്തോപ്പ് ഗ്രാമത്തില്‍ 150ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങള്‍ വിതരണം ചെയ്തതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ പരാതിയിലാണ് എംഎല്‍എക്കെതിരേ കേസെടുത്തത്.
മുഖ്യമന്ത്രി വി. നാരായണസ്വാമിയുടെ വിശ്വസ്തന് കൂടിയാണ് ജോണ്‍ കുമാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്നു. രോഗം വ്യാപിക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവര്‍ത്തനം, പകര്‍ച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലോക്ഡൗണ്‍ നിര്‍ദ്ദേശം മറികടന്നതിന് എംഎല്‍എക്കെതിരേ ഇതിനുമുമ്പും ഒരു തവണ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. ഇതേ കുറ്റത്തിനാണ് കഴിഞ്ഞ മാസവും എംഎല്‍എക്കെതിരേ കേസെടുത്തത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് 200ഓളം ആളുകളെ കൂട്ടി പ്രദേശത്ത് പച്ചക്കറി സാധനങ്ങള്‍ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: