ചങ്ങനാശ്ശേരി: കൊറോണക്കാലത്ത് ആരോഗ്യവും രോഗപ്രതിരോധശേഷിയും വേണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഔഷധ സസ്യങ്ങളും ഫലങ്ങളും ഉപയോഗിച്ചുകൊണ്ട് സാധിക്കുന്ന കാര്യമാണ്. ആര്യവേപ്പ്, പച്ചമഞ്ഞള്‍, കുരുമുളക്, ജീരകം എന്നിവ അരച്ച് നെല്ലിക്ക വലിപ്പത്തില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മൂന്ന് ഭാഗം വേപ്പില, ഓരോ ഭാഗം വീതം മഞ്ഞള്‍, കുരുമുളക്, ജീരകം എന്നിങ്ങനെയാണ് എടുക്കേണ്ടത്.
കൊച്ചു കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തും കുരുമുളക് വീതം ഉപയോഗിക്കണം. ഇവ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എന്ന രീതിയില്‍ മൂന്ന് നേരമായിട്ട് വേണം കഴിക്കാന്‍. ഇത് മൂന്ന് ദിവസം തുടരുകയും വേണം. മഞ്ഞള്‍, ഇഞ്ചി ചേര്‍ത്തുള്ള കാപ്പിയും, ചായയും ഉണ്ടാക്കി കുടിക്കാവുന്നതാണ്. ചുക്കുകാപ്പിയില്‍ തേയില, കാപ്പിപ്പൊടി ഇവയൊന്നും ഉപയോഗിക്കാന്‍ പാടില്ല. ഇഞ്ചി, മഞ്ഞള്‍പ്പൊടി, കുരുമുളക്, ജീരകം, ചെറുപയര്‍ തുടങ്ങിയവ ചേര്‍ത്തുള്ള പാല്‍ക്കഞ്ഞി കുടിക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ഗോതമ്പ് കഞ്ഞിയും ആരോഗ്യത്തിന് നല്ലതാണ്. പാല് ലഭ്യമല്ലെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. പാല്‍ക്കഞ്ഞി രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
ഇതിനൊപ്പം ഉപ്പ്, ചമ്മന്തി, ഇറച്ചി, ഉണക്കമീന്‍, മുട്ട ഇവയൊന്നും ഉപയോഗിക്കാന്‍ പാടില്ല. പുളിയില്ലാത്ത പഴങ്ങള്‍, മാതളം, കരിമ്പിന് ജ്യൂസ്, മാങ്ങ, തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കുരുമുളകിന്റെ ഇല, നൊച്ചിയില, ആടലോടകം, വേപ്പില എന്നിവയിട്ട് ആവി പിടിക്കുന്നതും ശ്വാസകോശത്തില്‍ നിന്നും കഫം പോകുന്നതിനും, ശരീരവേദന, തുമ്മല്‍, തലവേദ ശമനം ഉണ്ടാകുന്നതിനും നല്ലതാണ്. പനിയുള്ളവര്‍ക്ക് അമൃതാരിഷ്ടവും വെട്ടു മാറന്‍ ഗുളികയും കഴിക്കാവുന്നതാണ്. കഫത്തിന് വാശാരിഷ്ടവും കനകാസവം അരിഷ്ടവും കഴിക്കാം.
ദാസ് വൈദ്യര്
തിരുവനന്തപുരം
8111833921
പ്രതികരിക്കാൻ ഇവിടെ എഴുതുക: