പാരീസ്: അടുത്ത വര്‍ഷം നടത്താനിരുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2022 ജൂലൈ പതിനഞ്ച് മുതല്‍ ഇരുപത്തിനാലുവരെ സംഘടിപ്പിക്കാന്‍ ലോക അത്‌ലറ്റിക് സംഘടന തീരുമാനിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേയ്‌ക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് മാറ്റിയത്. 2021 ആഗസ്ത് ആറു മുതല്‍ പതിനഞ്ചു വരെ നടത്താനിരുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് മാറ്റിയത്.
മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്‌സ് 2021 ജൂലൈ 23 മുതല്‍ ആഗസ്ത് എട്ടുവരെയാണ് നടക്കുക. പാരാലിമ്പിക്‌സ് ആഗസ്ത് 24 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ നടക്കും.
മാറ്റിവയ്‌ക്കപ്പെട്ട ടോക്കിയോ ഒളിമ്പിക്‌സ് തടസം കൂടാതെ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് 2022 ലേക്ക മാറ്റിയതെന്ന് ലോക അത്‌ലറ്റിക് സംഘടന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: