തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ ഓണ്‍ ലൈന്‍ സംവിധാനത്തിലാക്കുന്നതിന്റെ ആദ്യപടിയായി ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിങ് സൗകര്യം ഒരുക്കി.
മേട-വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന 14 മുതല്‍ പതിനെട്ടാം തീയതി വരെ 8 വഴിപാടുകള്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് www.onlinetdb.com എന്ന പോര്‍ട്ടലിലൂടെ വഴിപാടുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്. നീരാജനം, നെയ്വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന, സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ വഴിപാട് ഇനങ്ങള്‍ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം.
ഭക്തര്‍ക്ക് ഓണ്‍ലൈനായി കാണിക്ക (ഇ-കാണിക്ക) അര്‍പ്പിക്കുന്നതിനും,
അന്നദാന സംഭാവന നല്കുന്നതിനുമുള്ള സൗകര്യം കൂടി ഉടന്‍തന്നെ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കും. കാണിക്ക, അന്നദാനം എന്നിവ ഭക്തര്‍ക്ക് യഥാക്രമം ധനലക്ഷ്മി ബാങ്കിന്റെ 012600100000019, 012601200000086 എന്നീ അക്കൗണ്ടുകള്‍ വഴി സമര്‍പ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: