ആലപ്പുഴ: കൊറോണ പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യവകുപ്പും നല്കിയ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ ലംഘിക്കുന്നതായി ഓള് കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന് (ബിഎംഎസ്) കുറ്റപ്പെടുത്തി. അതതു ജില്ലാ യൂണിയനുകള്‍ രേഖാമൂലം പരാതികള്‍ നല്‍കിയിട്ടും മാനേജുമെന്റുകള്‍ അവഗണിക്കുകയാണ്. ഇത് ജീവനക്കാരുടെ സുരക്ഷയെ ബാധിക്കും. ആശുപത്രി ജീവനക്കാര്‍ക്ക് രോഗം പടര്‍ന്നാല്‍ സമൂഹവ്യാപനത്തിന് ഇടയാക്കും. കൂടാതെ സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിക്കുന്ന മുന്‍കരുതലുകളെല്ലാം പാഴാകുകയും ചെയ്യും.
ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന കാരണത്താല്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാന്‍ ജീവനക്കാരോട് മാനേജുമെന്റുകള്‍ ആവശ്യപ്പെടുന്നു. കൊറോണ സാഹചര്യത്തിന് മുന്‍പ് രോഗികളുടെ ബാഹുല്യം ഉണ്ടായിരുന്നപ്പോള്‍ ജീവനക്കാര്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിരുന്നില്ല. അപ്പോള്‍ രോഗികളുടെ എണ്ണം ആനൂകുല്യവുമായി ബന്ധമില്ലെന്ന് വ്യക്തമാകുന്നു. ജോലി ചെയ്യുന്നവര്‍ക്ക് സുരക്ഷിതമായ വാഹന സൗകര്യം, താമസ സൗകര്യം, സൗജന്യ ഭക്ഷണം എന്നിവ അടിയന്തരമായി നല്‍കണം. ജീവനക്കാരുടെ അവകാശപ്പെട്ട ലീവില്നിന്ന് കുറയ്ക്കാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക അവധി നല്‍കണം.
കൊറോണ കാലയളവില്‍ ശമ്പളം വെട്ടികുറയ്ക്കാതിരിക്കുക, സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുക, രോഗികളെ പരിചരിക്കുന്ന ജീവനക്കാര്‍ക്ക് മാസ്കും, പിപിഇ കിറ്റും നല്‍കുക, ലേബര്‍ ഡിപ്പാര്‍ട്മെന്റ് ആശുപത്രികളില്‍ പരിശോധന നടത്തി നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ആശാമോളും ജനറല്‍ സെക്രട്ടറി സി.ജി. ഗോപകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: