തിരുവനന്തപുരം: സേവാ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായി തലസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കഴിഞ്ഞ മാസം 24ന് ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ തലസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും ഇവര്‍ സേവാ പ്രവര്‍ത്തനങ്ങളുമായി എത്തുകയാണ്. ജില്ലയുടെ ഓരോ പ്രദേശത്തും ഒറ്റപ്പെട്ടു താമസിക്കുന്നവര്‍ക്കും കിടപ്പു രോഗികളും ആയിട്ടുള്ള നിരവധി കുടുംബങ്ങളുടെ അരികിലേയ്ക്കാണ് ഇവര്‍ സഹായ ഹസ്തവുമായി എത്തുന്നത്. ഭക്ഷണത്തിനൊപ്പം ആവശ്യക്കാര്‍ക്ക് മരുന്നും എത്തിച്ചു കൊടുക്കുന്നുണ്ട്.
ജില്ലയില്‍ ഇന്നലെ മാത്രം 14 മണ്ഡലങ്ങളിലായി 16024 ഭക്ഷണപൊതികളാണ് ഇവര്‍ വിതരണം ചെയ്തത്. അരിയും പലവഞ്ചനവും അടങ്ങിയ ആയിരം രൂപയോളം വിലവരുന്ന 3543 കിറ്റുകളും വിതരണം ചെയ്തു.ഏകദേശം ഇരുപത്തിഏഴായിരം പേര്‍ക്കാണ് ഇന്നലെ മാത്രം ബിജെപി ജില്ലാ ഘടകത്തിന്റെ നേത്യത്വത്തിലുള്ള പ്രവര്‍ത്തനം നടത്തിയത്.
ലോക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ബിജെപി ജില്ലാ ഘടകത്തിന്റെ നേത്യത്വത്തില്‍ നമോ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതില്‍ കൂടിയള്ള സഹായവും നടക്കുന്നുണ്ട്. ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി, പഞ്ചായത്ത്, ഏര്യാ കമ്മിറ്റി എന്നിരുടെ ഒറ്റകെട്ടായുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഓരോ മണ്ഡലം പ്രസിഡന്റുമാരാണ് അതാത് മണ്ഡലത്തിലെ സേവാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ദിവസവും എല്ലാ മണ്ഡലം പ്രസിഡന്റുമാരെയും വിളിച്ച് ആ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും തുടര്‍ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും.
പാറശ്ശാല വട്ടിയൂര്‍ക്കാവ് വര്‍ക്കല മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രദേശത്ത് ഇന്നലെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അരുവിക്കര നെടുമങ്ങാട് കാട്ടാക്കട നേമം നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ ആ പ്രദേശങ്ങളില്‍ മാസ്കുകളും വിതരണം ചെയ്തു. കോവളം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ 1000 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. യുവമോര്‍ച്ച, മഹിളാമോര്‍ച്ച, ഒബിസി മോര്‍ച്ച എന്നിവരുടെ നേത്യത്വത്തില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും റേഷന്‍ കടകളിലും ഇന്നലെ മാസ്കുകള്‍ വിതരണം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനങ്ങള്‍ കെടുകാര്യസ്ഥത മൂലവും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തത് മൂലവും താളം തെറ്റിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി.വി രാജേഷ് പറഞ്ഞു. ദിവസവും നിരവധി ഫോണ്‍ കോളുകളാണ് നമോ ഹെല്‍പ്പ് ലൈനിലേയ്ക്ക് എത്തുന്നത്. നമോ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനം ലോക ഡൗണ്‍ തീരുന്നതുവരെ തുടരുമെന്നും വി.വി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: