ജൈനമത സ്ഥാപകന്‍ മഹാവീരന്റെ ജയന്തിയാണിന്ന്. ഭാരതത്തിലുണ്ടണ്ടണ്ടണ്ടായ ധര്‍മ്മ പദ്ധതികളില്‍ ജൈനധര്മ്മത്തിനൊപ്പം അഹിംസാ സിദ്ധാന്തത്തിന് പ്രാധാന്യം മറ്റൊരു ധര്‍മ്മ സമ്പ്രദായവും നല്‍കിയിട്ടില്ല. ജൈനരുടെ അഹിംസ് അപരിമിതമാണ്. സ്വയം ഹിംസ ചെയ്യുകയാകട്ടെ,
അന്യരെക്കൊണ്ട് ഹിംസ ചെയ്യിക്കുകയാകട്ടെ, മറ്റു ഏതെങ്കിലും തരത്തില്‍ ഹിംസയില്‍ ഭാഗഭാക്കുകളാകാന്‍ ഇടയാവുകയാവട്ടെ, എല്ലാം ജൈനര്‍ നിഷിദ്ധമായി കരുതുന്നു. ജൈനധര്‍മ്മത്തിന്റെ ഉത്കര്‍ഷാവസ്ഥയില്‍ ജൈന മുനികള് കൃഷിചെയ്യുന്നതിനെ ഏതിര്ത്തിരുന്നുവത്രേ. കാരണം നിലം ഉഴുതിടുമ്പോള് മണ്ണിലുള്ള ജീവികള്‍ കൊല്ലപ്പെട്ടുപോവുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. വായില്‍ ജീവികള്‍ വന്നു പെടാതിരിക്കാന്‍ അവര്‍ വെള്ളം അരിക്കുക മാത്രമല്ല, മട്ടുകൂടി അടിയിച്ചതിനുശേഷമേ കുടിക്കുമായിരുന്നുള്ളൂ. അവര്‍ തേന്‍ കഴിക്കാറില്ല. കാരണം തേനെടുക്കുന്ന പ്രക്രിയയില്‍ തേനീച്ചകള്‍ക്ക് നാശം സംഭവിക്കാന്‍ ഇടയുണ്ടല്ലോ. ശലഭങ്ങള്‍ അഗ്നിയില്‍ വീണു ചത്തു പോവാതിരിക്കാന്‍ അവര്‍ വിളക്കിന്റെ ദീപം എപ്പോഴും തുണികൊണ്ട് മൂടിവയ്ക്കാറുള്ളൂ. ഉറുമ്പുകളും കീടങ്ങളും ശലഭങ്ങളും കാലിന്റെ അടിയില്‍ പെട്ടുപോവാതിരിക്കാന്‍ അവര്‍ മുമ്പില്‍ ചൂലുകൊണ്ട് തൂത്തുമാറ്റിയിട്ടേ വഴിനടക്കാറുള്ളൂ. ജൈനധര്‍മ്മം ബൗദ്ധികമായ അഹിംസാപാലനവും അനിവാര്യമായി കരുതുന്നു. ഈ ബൗദ്ധികമായ അഹിംസയാണ് ജൈനദര്‍ശനത്തിലെ അനേകാന്തവാദം.
പ്രൊഫ. കെ.കെ. കൃഷ്ണന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: