കൊല്ലം : റേഷന്‍ കടയില്‍ സൗജന്യ വിതരണത്തിനുള്ള അരി ഫ്ളവര്‍ മില്‍ ഉടമയില്‍ നിന്നും പിടികൂടി. സൗജന്യ വിതരണത്തിനായി കൊല്ലം പള്ളിതോട്ടത്തിലെ ഫ്ളവര്‍ മില്ലില്‍ ശേഖരിച്ചു വെയ്ക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് സപ്ലേ ഓഫീസ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് 775.91 കിലോ അരിയും ഗോതമ്പും കണ്ടെത്തി. പത്ത് ചാക്കുകളിലായി ശേഖരിച്ചു വെച്ച നിലയിലാണ് ഇത് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മില്ലുടമയെ അറസ്റ്റ് ചെയ്തു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗജന്യ വിതരണത്തിനായി റേഷന്‍ കടകളില്‍ എത്തിച്ച അരിയാണ് ഇതെന്ന് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ജന പ്രതിനിധികളാണ് സപ്ലെ ഓഫീസില്‍ പരാതി നല്‍കിയത്. അതേസമയം ഗുണഭോക്താക്കളില്‍ നിന്നും കിലോ എട്ട് രൂപ നല്‍കിയാണ് അരിയും മറ്റും ശേഖരിച്ചു വെച്ചതെന്ന് ഫ്്ളവര്‍ മില്‍ ഉടമ ഫറൂഖ് അറിയിച്ചു. താലൂക്ക് സപ്ലെ ഓഫീസര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
114.58 കിലോ വെള്ള അരി, 233.18 കിലോ ചുമന്ന അരി, 37.65 കിലോ ഗോതമ്പ് എന്നിവയാണ് ഫറൂഖ് ഫ്ളവര്‍ മില്ലില്‍ സൂക്ഷിച്ചിരുന്നത്. അതേ സമയം സര്‍ക്കാര്‍ നല്കുന്ന സൗജന്യ റേഷനരി കൃത്യമായി പല റേഷന്‍ കടകളില്‍ നിന്നും നല്‍കുന്നില്ലെന്ന പരാതി ശക്തമാണ്.
അതിനിടയിലാണ് റേഷന്‍ അരി വെട്ടിപ്പും പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് സപ്ലെ ഓഫീസ് അധികൃതര്‍ അറിയിച്ചു. റേഷന്‍ കടകളിലെ അരി കടത്തുന്നത് തടയാനായി പരിശോധന കര്‍ശ്ശനമാക്കാന്‍ ജില്ലാ കളക്ടറും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: