ജോഹന്നാസ്ബര്‍ഗ്: കോവിഡ് 19 രോഗ പ്രതിരോധത്തിനായ രാജ്യമെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദക്ഷിണാഫ്രിക്കന്‍ വനിത ക്രിക്കറ്റര്‍ ലിസ്ലെ ലീയുടെ വിവാഹം മുടങ്ങി. നാലര വര്‍ഷമായി ഒന്നിച്ചു കഴിയുന്ന ലീയും പ്രതിശ്രുത വരന് തഞ്ച ക്രോണ്ജെയും ഏപ്രില്‍ 10 നാണ് തങ്ങളുടെ വിവാഹദിനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, 21 ദിവസം ലോക്ക്ഔട്ട് പ്രഖ്യാപിച്ചതോടെ വീടിനുള്ളില്‍ തന്നെ കഴിയുകയാണ് ഇരുവരും. കാര്‍ഷിക നഗരമായ എമറോലയില് മാതാപിതാക്കള്‍ക്കൊപ്പമാണ് ലീ ഇപ്പോള്‍. 2000 പീസുകളുള്ള പസില്‍ ഗെയിം പൂര്‍ത്തിയാക്കുകയാണ് ഇപ്പോള്‍ ലീയുടെ വിനോദം.
മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ദിനങ്ങള്‍ വീടിനുള്ളില്‍ കഴിയുന്നത് ഇപ്പോഴാണെന്നു വ്യക്തമാക്കുന്നു ദക്ഷിണാഫ്രിക്കന്‍ വനിത ടീം ഓപ്പണര്‍. ഓസ്ട്രേലിയക്കെതിരായ പരമ്പരയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കിയത്. ഓസ്ട്രേലിയക്കെതിരേ കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അതു ടീം അംഗങ്ങള്‍ക്ക് മികച്ച അനുഭവമായേനേ. എന്നാല്‍, ഒരു ടീമിനേയും തങ്ങള്‍ ഭയപ്പെടുന്നില്ല. ഓരോ മാച്ചും ഓരോ അനുഭവമായാണു കണക്കാക്കുന്നത്. അതില്‍ എതിരാളികള്‍ ശക്തരോ ദുര്‍ബലരോ എന്നത് പ്രധാന്യമര്ഹിക്കുന്നില്ലെന്നും 28കാരി ലീ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: