ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ നീട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൊറോണക്കെതിരെ യുദ്ധം തുടങ്ങിയിട്ടേ ഉള്ളുവെന്നും അദേഹം പറഞ്ഞു.
പിഎം കെയര്‍സ് ഫണ്ട് വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്. പിഎം കെയര്‍ ഫണ്ട് വിദേശ രാജ്യങ്ങളിലെ ഭാരതീയരില്‍ നിന്നും വിദേശരാജ്യങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമുള്ള സംഭാവനകളും സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കല്‍, സംശയാസ്പദമായ കേസുകള്‍ ട്രാക്കുചെയ്യല്‍, നിസാമുദ്ദീന്‍ മര്ക്കാസില് നിന്ന് ഉണ്ടാകുന്ന കേസുകള്‍ തിരിച്ചറിയല്‍, ക്വാറന്റേഷന് എന്നിവയില്‍ സാമൂഹ്യ വ്യാപനം, പ്രതിരോധം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്കുള്ള ശ്രമങ്ങളെ മുഖ്യമന്ത്രിമാര്‍ പരാമര്‍ശിച്ചു. അവശ്യ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത, മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്നിവ അദ്ദേഹം ഉറപ്പുവരുത്തി.
ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി യോഗത്തിനുശേഷം അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡു ട്വീറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷവും ജനങ്ങള്‍ അധികമായി തെരുവിലേക്കിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ട്വീറ്റിലുണ്ടായിരുന്നു. എന്നാല്‍, പേമാ ഖണ്ഡു പിന്നീട് ഈ ട്വീറ്റ് പിന്‍വലിച്ചു. ഹിന്ദി തര്‍ജ്ജമ ചെയ്തതില്‍ വന്ന പിശക് ആണ് ഇതെന്ന് വിശദീകരിക്കുകയും ചെയ്തു.
അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ലോക്ക്ഡൗണ്‍ 15ന് അവസാനിക്കുമെന്ന് വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിന് വലിയ പിന്തുണയാണ് തന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന് ശേഷവും കൊവിഡിനെ പ്രതിരോധിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: