കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അശ്രാന്ത പരിശ്രമങ്ങളാണ് നടത്തുന്നത്. ഇതിനിടയിലും എന്തെങ്കിലും ചെയ്തെന്ന് വരുത്തി തീര്‍ത്ത് അത് വലുതാക്കി കാണിക്കാനും പരിപാടികള്‍ നടത്താനുമാണ് സിപിഎം ശ്രമിക്കുന്നത് എന്നതിന് തെളിവുകള്‍ പുറത്ത്. ഇതിനിടയില്‍ ശബ്ദ സന്ദേശം വരെ പുറത്ത് വിട്ട് രാഷ്ടീയ വൈരം തീര്‍ക്കാന്‍ ടി. സിദ്ദിഖിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കളും ശ്രമിക്കുന്നു.
മറ്റുപാര്‍ട്ടിക്കാര്‍ക്ക് ഗോളടിക്കാന്‍ അവസരം നല്‍കരുതെന്ന് പറയുന്ന സിപിഎം പേരാമ്പ്ര ലോക്കല്‍ സെക്രട്ടറിയുടെ ഫോണ്‍ സന്ദേശമാണ് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് പുറത്തുവിട്ടത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡുകള്‍ ശേഖരിച്ച് റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ഒന്നിച്ചുവാങ്ങി വീടുകളില്‍ വിതരണം ചെയ്യുന്നു. ഇതൊരു പാര്‍ട്ടി പരിപാടിയായിട്ടാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. വ്യാപകമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അട്ടിമറി നടത്തിയിരിക്കുകയാണെന്നും ടി.സിദ്ദീഖ് ആരോപിച്ചു. സിപിഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പ്രമോദിന്റെ ഇതുസംബന്ധിച്ച ശബ്ദസന്ദേശം സിദ്ദീഖ് ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ഇത് അട്ടിമറിക്കുള്ള തെളിവാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ റേഷന്‍ വിതരണത്തിന് എല്ലാപാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തി ഒരു വളണ്ടിയര്‍ സംവിധാനം ഉണ്ട്. അതിനെ മാത്രം ഏല്‍പ്പിച്ച് കഴിഞ്ഞാല്‍ ചില പാര്ട്ടിക്കാര് വന്നു ഗോളടിക്കുമെന്നും അതുണ്ടാകാന്‍ പാടില്ലെന്നും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കണമെന്നും സിദ്ദീഖ് പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റേഷന്‍ വിതരണത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ട് ടി.സിദ്ദീഖ് മുഖ്യമന്ത്രിക്കും ജില്ലാ സപ്ലൈ ഓഫീസര്‍ക്കും പരാതിയും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: