കരുനാഗപ്പള്ളി: കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ നിരോധനമേര്‍പ്പെടുത്തിയതിന്റെ പേരില്‍ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം തയ്യാറാക്കി നല്കാന് രൂപീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ കയ്യടക്കി ഒരുകൂട്ടം സിപിഎം, ഡിവൈഎഫ്ഐക്കാര്‍.
കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം സന്നദ്ധ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതു മുതല്‍ സന്നദ്ധപ്രവര്‍ത്തകരുടെ നീണ്ട പട്ടികയാണ് സിപിഎം നേതൃത്വം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറിയത്.
പത്തുപേരാണ് ഒരു കിച്ചണില്‍ വേണ്ടത്. അതില്‍ രണ്ടുപേര്‍ പാചകക്കാരും ബാക്കി ഉള്ളവര്‍ സിപിഎം നോമിനികളുമാണെന്ന പരാതി വ്യാപകമാണ്.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ ആവശ്യത്തിന് ഭക്ഷണം വിതരണം ചെയ്യുന്നില്ല എന്ന് നിരവധി കൗണ്‍സിലര്‍മാര്‍ പരാതിപ്പെടുന്നു. ഓരോ കൗണ്‍സിലുകളിലും 5 പൊതി വീതമാണ് നല്‍കുന്നത്. പല ഇടങ്ങളിലും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഭക്ഷണം നല്‍കേണ്ടവരുടെ എണ്ണം കൂടുതലാണെങ്കിലും ബാക്കി ഉള്ളവര്‍ക്ക് 20 രൂപ നല്കിയെങ്കിലെ ഭക്ഷണ പൊതി നല്‍കൂ. അതിനാല്‍ പല കൗണ്‍സിലര്‍മാരും പൊതി വാങ്ങുന്നില്ല എന്നാണറിയുന്നത്.
എന്നാല്‍ കമ്മ്യൂണിറ്റി കിച്ചണില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന് പണം ഈടാക്കരുതെന്ന നിര്‍ദ്ദേശം ഉള്ളതായും ഇത് ലംഘിച്ചാണ് 20 രൂപ ഈടാക്കുന്നതെന്നും്ചില പഞ്ചായത്ത് ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: