കോഴിക്കോട്: കമ്യൂണിറ്റി കിച്ചണ്‍ എന്ന പേരില്‍ സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ച പൊതുഅടുക്കളകള്‍ കമ്യൂണിസ്റ്റ് കിച്ചണ്‍ ആക്കുന്നതായി പരാതി. എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നും ഏതെങ്കിലും ഒരു വിഭാഗത്തെ ഒഴിവാക്കുന്നത് ശരിയല്ലെന്നും കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഇക്കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോര്പ്പറേഷന് പല ഡിവിഷനുകളിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ ഒഴിവാക്കിയാണ് വാര്‍ഡ് തല സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ തയ്യാറാക്കിയത്.
കക്കോടിയില്‍ സിപിഎമ്മില്‍ പെടാത്തവരെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പൊതുഅടുക്കളയുടെ പ്രവര്‍ത്തനം നടക്കുന്നത്. പൊതുഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും മാത്രമായി മാറുകയാണെന്നാണ് പ്രധാന ആരോപണം. ചേളന്നൂരില്‍ വളണ്ടിയര്‍മാരായി പഞ്ചായത്ത് നിയോഗിച്ചവര്‍ നോക്കി നില്‍ക്കെ ഡിവൈഎഫ്ഐക്കാര്‍ ഭക്ഷണപ്പൊതികള്‍ എടുത്തുകൊണ്ടു പോയതായും ആരോപണമുണ്ട്.
കട്ടിപ്പാറ പഞ്ചായത്തില്‍ സിപിഎം താല്പര്യമനുസരിച്ച് പൊതു അടക്കള പഞ്ചായത്തിന്റെ ഒരു മൂലയിലാക്കിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഇവിടെ ഭക്ഷണ വിതരണത്തിന് 10 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണ്.
പൊതു അടുക്കള രൂപീകരണയോഗത്തില്‍ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിളിക്കാതിരുന്നത് സിപിഎമ്മിന്റെ ഏകാധിപത്യ നടപടിയാണെന്ന് ബിജെപി കക്കോടി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. ദുരന്തസമയത്ത് നെറികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുധീര്‍ മലയില്‍, സെക്രട്ടറി എ.കെ. മോഹനന്, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഇ.എം. ശശീന്ദ്രന്, രാജന് ചാലില്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: