ന്യൂദല്‍ഹി : നിസാമുദ്ദീന്‍ മസ്ജിദില്‍ മൂന്ന് ദിവസത്തെ മതസമ്മേളനത്തിന് എത്തിയ ഇന്തോനേഷ്യന്‍ ഇസ്ലാം മത പണ്ഡിതരെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. മനപ്പൂര്‍വ്വം വിസാ ചട്ടങ്ങള്‍ ലംഘിച്ച് മതസമ്മേളനത്തിന് എത്തുകയും രാജ്യ വ്യാപകമായി കൊറോണ വൈറസ് വ്യാപിപ്പിക്കുകയും ചെയ്ത 800 മത പണ്ഡിതരെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ലോക്ഡൗണ്‍ കാലഘട്ടത്തിലുള്ള വിസാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നടപടി സിവീകരിച്ചത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 8000 ഓളം പേരാണ് ഈ മത സമ്മേളനത്തില്‍ പങ്കെടുത്തത്. മതപണ്ഡിതര്‍ എല്ലാവരും തബ് ലിഗ് ഇ ജമാഅത്ത് എന്ന സംഘടനയില്‍ പെട്ടവരാണ്. ഇരുന്നൂറോളം രാജ്യങ്ങളില്‍ ശാഖകളുള്ള ഒരു വന്‍ സംഘടനയാണിത്. ഈ മാസം 17 മുതല്‍ 19 വരെയാണ് തബ് ലീഗി ജമാ അത്ത് അലാമി മിഷ് വാര സമ്മേളനം നടത്തിയത്. ജമാഅത്തെ മത സമ്മേളനം എല്ലാവര്‍ഷവും നടത്താറുണ്ടെങ്കിലും ദല്‍ഹിയില്‍ 50ല്‍ അധികം പേര് ഒത്തു ചേരുന്നതിന് വിലക്കുള്ളപ്പോഴാണ് ഇവര്‍ സമ്മേളനം നടത്തിയതും.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായി മറ്റുള്ള നിരവധി പേരും ഈ ഒത്തുചേരലില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാരിന് കിട്ടിയ റിപ്പോര്‍ട്ടനുസരിച്ച് ഏതാണ്ട് 8000 പേര് ഈ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് വിലയിരുത്തുന്നത്.
ഇതില്‍ പങ്കെടുത്ത് നിരവധി പേര്‍ക്ക് കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് നിയമ വിരുദ്ധമായി ഇന്ത്യയിലെത്തി സമ്മേളനം സംഘടിപ്പിച്ചു മടങ്ങിയ തബ്ലീഗി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയില്‍ എത്തിയത്. സമ്മേളനത്തിന് ശേഷം ഇവര്‍ അവിടെ നിന്ന് തെലങ്കാന, ബീഹാര്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലായി പല യോഗങ്ങളിലും പങ്കെടുത്തു.
തെലുങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കോവിഡ് കേസുകളില്‍ 50 ശതമാനവും ഈ ഇന്തോനേഷ്യന്‍ പൗരന്മാരുടെ യോഗത്തില്‍ പങ്കെടുത്തവര്‍ക്കാണ്. തെലങ്കാനയില്‍ നിന്ന് മാത്രം 350 പേരാണ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ വൈറസ് ബാധിതനായി 65 കാരന് കഴിഞ്ഞയാഴ്ച മരണമടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: