മലപ്പുറം: ലോക്ഡൗണ്‍ കാലാവധി തീരുന്നത് വരെ ജില്ലയില്‍ നിരോധനാജ്ഞ തുടരും. മൊബൈല്‍ റീച്ചാര്‍ജിംഗ് കേന്ദ്രങ്ങളെ അവശ്യസേവനമായി കരുതി അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കടകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടയുടമക്കെതിരെ നടപടിയെടുക്കും. റീച്ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്കായി പരമാവധി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: