പ്രിയപ്പെട്ട മാര്‍ക്കിന് ,
ഫസ്റ്റ്നെയിം ചൊല്ലി അഭിസംബോധന ചെയ്യുന്നതില്‍ ക്ഷമിക്കണം .
മിസ്റ്റര്‍ :സുക്കെര്ര്ബെര്ഗ് എന്നൊക്കെ വിളിക്കുമ്പോള്‍ വല്ലാത്ത ഒരുഅകല്ച്ച തോന്നുന്നു . സത്യത്തില്‍ മാര്കേട്ടാ എന്നു വിളിക്കാനാ എനിക്കിഷ്ടം .ചില അമേരിക്കന്‍ പരാജിതര്‍*** അങയേ ‘സ്സ്ക്കഴ്ബഴ്ഗ് ‘ എന്നൊക്കെ വിളിക്കുന്നത് കേള്ക്കാംപോട്ടെ, മണ്ടന്മാര്.
(പരാജിതര്‍***ലൂസര്‍ എന്നതിന്റെ ക്ലോസെസ്റ് മലയാളം ഇതാണെന്നു തോന്നുന്നു , ക്ഷമിക്കുമല്ലോ)
ഞാനാരാന്നു പറഞ്ഞില്ലല്ലോ .ഞാന്‍ മലയാളി .എന്ന് പറഞ്ഞാല്‍ എല്ലാം തികഞ്ഞ’വന്‍’ അഥവാ ‘വള് ‘ എന്നര്‍ത്ഥം . അങേയുടെ ടേബിളില്‍ ഇരിക്കുന്ന ഗ്ലോബിലെ ഏഷ്യയിലേക്കൊന്നുദേഷ്യത്തോടെ നോക്കിയാല്കാണാം, എല്ലാംതികഞ്ഞു ദൈവത്തിന്റെ സ്വന്തംനാടായി വെള്ളത്തിലേക്ക് തൂങ്ങി ആടികിടക്കുന്ന ആ കൊച്ചുദേശം, അതാണെന്റെ നാട്
അതാ അവിടെ ഒരു കൊച്ച ുപച്ചകുടിലു കണ്ടോ. അവിടെയാണ് സുന്ദരിയായ ഞാന്വസിക്കുന്നത് .സോറി പറയാന്‍ മറന്നു .ഞങ്ങളുടെ നാട്ടില്‍ കഥാപ്രസംഗം എന്ന ഒരുകലാരൂപം ഉള്ളതുകൊണ്ട് സുന്ദരിയാവുകയും കുടിലില്വസിക്കുകയും ചെയ്താല്‍ മാത്രമേ കാഥികാ നിങ്ങളുടെ ശ്രദ്ധയേ എന്റെ അടുത്തേയ്ക്കു കൊണ്ടുവരാനും തദ്വാരാ എനിക്ക് നായിക ആകുവാനും സാധിക്കുകയുള്ളു.
ഒരുടിപ്പിക്കല് നായികയ്ക്കു വേണ്ടുന്നതായ എളിയില്‍ ഒരുകുടം , തെല്ലു പൊക്കികുത്തിയ പാവാടയ്ക്ക് താഴത്ത്കിലുങ്ങുന്ന പാദസ്വരം , നീണ്ടിടതൂര്ന്നമുടി ,മഷിയിട്ട തിളങ്ങുന്ന കണ്ണുകള്‍ ഒക്കെ എനിക്കുമുണ്ട്. മോഡേണ്‍ വസ്ത്രധാരികളായ നായികമാരും , വിഷം കൊടുത്തു സ്വന്തംകുടുംബാംഗങ്ങളെ കൊല്ലാന്‍ ട്രെയിനിങ്കൊടുക്കുന്ന അമ്മായിയമ്മമാരും വിളയാടുന്ന ഈന്യൂജന്സീരിയല് കാലഘട്ടത്തിലും കഥാപ്രസംഗത്തിലെ നായികമാരായ ഞങ്ങള്‍ പ്രാരാബ്ദക്കാരികളായ അതിസുന്ദരിമാര്‍ മലയാളിമനസുകളില്‍ വിളയാടുന്നു എന്നത്മലയാളിയുടെ മഹത്വം വിളിച്ചോതുന്നു.
പട്ടണവാസികളായ സീരിയല്‍ നായികമാര്‍ക്കും കുഗ്രാമവാസികളായ ഞങ്ങള്‍ക്കും പൊതുവായി ഉള്ള ഒന്നെന്താണെന്നു അറിഞ്ഞാല്‍ അങ്ങുഞെട്ടും ,ഞെട്ടിതരിക്കും . അതെ,മാര്കെട്ടാ ,ഫേസ്ബുക്ക്. ഇതില്ലാതെ ജീവിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും കഴിയില്ല .പട്ടണവാസികള്‍ ഇടയ്ക്കിടയ്ക്ക ്ഫ്രിഡ്ജ് തുറന്നു എന്ത് ശാപ്പിടാം എന്ന് നോക്കുംപോലെ ,ഞങ്ങള്‍ അടുപ്പത്തിട്ട അരിവെന്തോഎന്ന് നോക്കുംപോലെ ഇടക്കിടയ്ക്ക് ഫേസ്ബുക്ക്തുറന്നുനോക്കിയില്ലെങ്കില് എന്തോ ഒരു ‘ഇത് ‘
എന്തോന്നോ മൈക്രോസോഫ്റ്റിന്റെ വല്യപുള്ളി സത്യാ, നടേലാന്നോ ഓടുകേലന്നോ ഒക്കെപറയുന്ന കേട്ടു .പിന്നെ ഏതോപിച്ചക്കാരന് സുന്ദരന്‍ ഗൂഗ്ലിന്റെ എന്തരോ ആണെന്നും പറയുന്ന കേട്ടു . അതൊന്നും ആരാന്നോ എന്തരന്നോനമുക്കറിയില്ല ,അറിയണ്ട കാര്യവുമില്ല .ഇന്ത്യകാരത്രെ ,ഇന്ത്യാകാര്‍ . ലവര്വിചാരിച്ചിട്ട് ഒരുഫേസ്ബുക്കല്ല ,ഹാന്ഡ്ബുക്കോ , ലെഗ്ബുക്കോ ഉണ്ടാക്കാന്പറ്റിയോ ?
പക്ഷെ സക്കറേട്ടാചേട്ടനെ അറിയാത്ത ഒരുകൊച്ചുകുഞ്ഞുപോലും ഞങ്ങടെ നാട്ടില്ഇല്ല .ഞങ്ങടെ അയല്‍കൂട്ടത്തില്‍ വേെര ചട്ടനെകുറിച്ച് പറയാനേ നേരമുള്ളൂ
സത്യത്തില്‍ എനിക്ക് ഫോര്ജിഫോണും ഫേസ്ബുക്കും ഒന്നും ഇല്ലാരുന്നു . അങ്ങനെ ഇരുന്നപ്പഴാ ചിറ്റമ്മെടെ അംഗണ്വാടില് പഠിക്കുന്ന മോളോട ്പരിഷേടെ മാര്‍ക്ക ്ചോദിച്ചപ്പം അവള് പറയുവാ ഫേസ്ബുക്കില്‍ കണ്ടില്ലാരുന്നോന്ന് .സത്യത്തില്‍ അന്ന് തകര്‍ന്നതാ എന്റെബാല്യം .പിന്നെ ഒന്നുംേ നാക്കില്ല , എന്നെകല്യാണംകഴിപ്പിച്ചയാക്കാന് അമ്മച്ചി അരിക്കലത്തിലിട്ടുവെച്ച കാശെടുത്ത് ഞങ്ങടെഅടുത്തുള്ളഅണ്ണാച്ചീടെകയ്യില് കൊടുത്തുവിട്ടു പിറ്റേദിവസംതന്നെ ഒരുഫോര്ജി മേടിപ്പിച്ചു . ഫേസ്ബുക്കും തോണ്ടിതോണ്ടി എടുത്തു .അപ്പം അമ്മച്ചിപറേവാ ‘ ഇനി ഇപ്പൊ ഏതായാലും നേരെ ചൊവ്വേകല്യാണംക ഴിപിയ്ക്കണ്ടല്ലോ ,ആരേലും കൊണ്ട്പോയി പീഡിപ്പിച്ചോളും എന്ന് ‘ഞാന്‍ മനസില്‍പറഞ്ഞു എന്റെ മാര്കേട്ടന് അതൊന്നും വരാതെ നോക്കിക്കോളു ംഎന്ന് .
ഈപത്രക്കാര് ചേട്ടനെകുറിച്ച് എന്തൊക്കെയാ എഴുതിവിടുന്നത് .ഞങ്ങളെ കുറിച്ചൊള്ള സകലവിവരോം വിറ്റ് ചേട്ടന്കശാക്കുവാന്ന് .ഫേസ്ബുക്ക്കാരണം ഇന്നത്തെപിള്ളേരെല്ലാം നശിക്കുവാന്ന് ,മനുഷ്യര്‍ക്കെല്ലാം വിഷാദവും , മനഃക്ലേശവും ഉണ്ടാകുവാന്ന് , ചേട്ടന് മറ്റേഎഡ്വേര്ഡോയെ ചതിച്ചതാന്നുംപറേന്നു . ദുഷ്ട്ടന്മാര് .
തളരരുത് ചേട്ടാതളരരുത് .ഈഅങ്ങാടി പുറത്തെ സകലപിള്ളേരും ചട്ടനോടൊപ്പം ഉണ്ടെന്ന് ഉറപ്പുതരാന്വേണ്ടിയാണ് ഈകത്ത് .
എന്നെന്നും ചേട്ടനോടൊപ്പം ഞങ്ങളുണ്ടാവും .
പിന്നെ ,പിന്നെഒരുകാര്യം…
ചേട്ടനെഒരിക്കല് കണ്ടാല്‍കൊള്ളാം എന്നുണ്ട് …സാരമില്ല ഞാന്‍ കാത്തിരിക്കാം
എന്ന്
സ്വന്തം
മീനാക്ഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: