മെല്‍ബണ്‍: രണ്ടായിരത്തിയൊന്നില്‍ ഈഡന് ഗാര്‍ഡനില്‍ ഷെയ്ന് വോണ്‍ നയിച്ച സ്പിന്നാക്രമത്തെ നേരിട്ട് ഇന്ത്യന്‍ ബാറ്റ്സ്മാന് വി.വി.എസ്. ലക്ഷ്മണ് കുറിച്ച 281 റണ്‍സ് ഉന്നത നിലവാരമുള്ള സ്പിന്നാക്രമണത്തതിനെതിരെ കുറിക്കപ്പെടുന്ന എക്കാലത്തെയും ഏറ്റവും മികച്ച ഇന്നിങ്ങുകളിലൊന്നാണെന്ന് ഓസീസ് ഇതിഹാസം ഇയാന്‍ ചാപ്പല്‍.
കൊറോണയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങളൊക്കെ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ചാപ്പല്‍ തനിക്ക് ഇഷ്ടപ്പെട്ട ഇന്നിങ്ങ്സുകളെക്കുറിച്ച് പറഞ്ഞത്.
രാഹുല്‍ ദ്രാവിഡിനൊപ്പം (180) പൊരുതിനിന്ന ലക്ഷ്മണ് ഈ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയവും സമ്മാനിച്ചു. ഫോളോ ഓണ്‍ ചെയ്തശേഷമാണ് ഇന്ത്യ വിജയത്തിലേക്ക് പിടിച്ചുകയറിയത്.
ഉന്നത നിലാരാമുള്ള സ്പിന്നാക്രമണത്തിനെതിരെ ലക്ഷ്മണ് നടത്തിയ അന്നത്തെ പോരാട്ടം മറക്കാനാകില്ല. ഒന്നാന്തരം ഫുട്വര്ക്കിലൂടെയാണ് അയാള്‍ അന്ന് സ്പിന്നിനെ നേരിട്ടത്.
ലക്ഷ്മണിന്റെ 281 റണ്ണ്സ് അവിശ്വസനീയമായിരുന്നു. ടോപ്പ് ക്ലാസ് സ്പിന്നിനെതിരെ താന്‍ കണ്ട മികച്ച ഇന്നിങ്ങ്സുകളിലൊന്നായിരുന്നു അത്. വോണിന്റെ ബൗളിങ് മോശമായിരുന്നില്ല. പക്ഷെ ലക്ഷ്മണിന്റെ ബാറ്റിങ് അതിഗംഭീരമായിരുന്നെന്ന് ചാപ്പല്‍ പറഞ്ഞു.
452 പന്തില്‍ 44 ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് ലക്ഷ്മണ് അന്ന് 281 റണ്‍സ് നേടിയത്. ക്ഷമയോട് ക്രീസില്‍ നിന്ന് പന്തുകള്‍ ബൗണ്ടിയിലേക്ക് അടിച്ചുവിട്ടതാണ് ലക്ഷ്മണിന്റെ വിജയത്തിന് ആധാരമെന്ന് ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഡങ് വാള്‍ട്ടേഴ്സ് 1969 ല്‍ മദ്രാസില്‍ ഇ. പ്രസന്ന നയിച്ച ഇന്ത്യന്‍ സ്പിന്നാക്രമണത്തെ നേരിട്ട് സെഞ്ചുറി കുറിച്ച ഇന്നിങ്ങ്സാണ് ചാപ്പല്‍ തെരഞ്ഞെടുത്ത രണ്ടാമത്തെ മികച്ച ഇന്നിങ്ങ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: