കാസര്‍ഗോഡ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചതിന് സിപിഎം നേതാവ് അറസ്റ്റില്‍. കുറ്റിക്കോല്‍ നെല്ലിത്താവ് വേണുഗോപാലാണ്(45) അറസ്റ്റിലായത്. ഗാര്‍ഹിക പീഡനത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വേണുഗോപാലന്‍ സിപിഎം നെല്ലിത്താവ് ബ്രാഞ്ച് സെക്രട്ടറിയാണ
വേണുഗോപാല്‍ അടിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഭാര്യ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പോലീസാണ് അറസ്റ്റ് ചെയ്തത്.
അതേസമയം കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ലംഘിച്ചു കഴിഞ്ഞ ദിവസം ബന്തടുക്ക പോസ്റ്റോഫീസിനു സമീപം സഞ്ചരിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: