ന്യൂദല്‍ഹി : രാജ്യത്ത് മരുന്നുകള്‍ ഒരുമിച്ച് വാങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. രാജ്യത്ത് 21 ദിവസത്തേയ്ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രായമായവര്‍, മാറാരോഗികള്‍ എന്നിവര്‍ക്കുള്ള മരുന്ന് വാങ്ങുന്നതിനാണ് ഇളവ്. ഇവര്‍ക്ക് ഇനി മുതല്‍ മൂന്ന് മാസം വരെയുള്ള മരുന്നുകള്‍ ഒറ്റതവണയായി വാങ്ങാം. മരുന്ന് വാങ്ങാന്‍ രോഗി നേരിട്ടെത്തണമെന്നും നിര്‍ബന്ധമില്ല.
രോഗി ചുമതലപ്പെടുത്തുന്നയാളോ ആശ്രിതനോ മരുന്ന് കുറിപ്പുമായി വന്നാലും മരുന്ന് നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കുള്ള ബുദ്ധി മുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ഈ നടപടി. കൂടാതെ വീടുകളില്‍ നിന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേയ്ക്കിറങ്ങുന്നതും ഒരു പരിധിവരെ കുറയ്ക്കാന്‍ ഇതുകൊണ്ടു സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: