സിഡ്നി: ടി 20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനുള്ള ഏറ്റവും മികച്ച ടൂര്‍ണമെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആണെന്ന്് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന് ജസ്റ്റിന് ലാംഗര്‍.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ നടക്കുമോയെന്ന കാര്യത്തില്‍ സംശയുമുണ്ടെന്നും ലാംഗര്‍ പറഞ്ഞു. ഈമാസം 29ന് ആരംഭിക്കാനിരുന്ന പതിമൂന്നാമത് ഐപിഎല്‍ അടുത്ത മാസം പതിനഞ്ചിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. കൊറോണ പ്രതിസന്ധിക്ക് മുമ്പ് ഓസീസ് താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കണമെന്ന് തീരുമാനിച്ചിരുന്നു. ടി 20 ലോകകപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പരിശീലനത്തിനായി ഇതിലും മികച്ചൊരു ടൂര്‍ണമെന്റ് കളിക്കാര്‍ക്ക് ലഭിക്കില്ല.
കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ദേശവ്യാപകമായി 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ എന്താവുമെന്ന് കണ്ടുതന്നെ അറിയണമെന്ന് ലാംഗര്‍ പറഞ്ഞു.
ഓസീസ് താരങ്ങളായ പാറ്റ് കമിന്‍സ്, ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരൊക്കെ ഐപിഎല്ലില്‍ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഫെബ്രുവരിയില്‍ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആരോണ്‍ ഫിഞ്ച് നയിച്ച ഓസ്ട്രേലിയ 2-1ന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി.
ഓസ്ട്രേലിയയില്‍ നടക്കുന്ന ടി 20 ലോകകപ്പില്‍ ഓസ്ട്രേലിയ ആദ്യ മത്സരത്തില്‍ ഒക്ടോബര്‍ 24ന് സിഡ്നിയില്‍ പാക്കിസ്ഥാനെ നേരിടും. ടി 20 ലോകകപ്പ് നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന്് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ കൗണ്‍സില്‍ വ്യക്തമാക്കി. അതേസമയം ടി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: