പ്രകൃതി സ്വസ്ഥമാകാന്‍, നിലവിലെ രോഗാവസ്ഥ ശമിച്ച് ലോകം മുഴുവന്‍ സ്വസ്ഥമാകാന്‍, ലോക നന്മയ്ക്കായി പ്രകൃതിയുടെ പ്രതിരോധ കവചം സൃഷ്ടിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ മഹായജ്ഞത്തിനൊരുങ്ങുന്നു അഖില കേരള തന്ത്രി സമാജം. കൊറോണയെന്ന മഹാമാരി ലോകത്തെയാകമാനം സ്തംഭിപ്പിച്ചിരിക്കുന്നു. ഇരുപത്തിയൊന്ന് ദിവസത്തെ ‘ലോക്ക് ഡൗണി’ലൂടെ നമ്മുടെ രാജ്യവും ഈ മഹാവിപത്തിനെ നേരിടാനുള്ള യുദ്ധത്തിലാണ്. ഈ വേളയില്‍ അഖില കേരള തന്ത്രി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള മഹാക്ഷേത്രങ്ങളിലെ പരമാചാര്യ സ്ഥാനം വഹിക്കുന്ന അഞ്ഞൂറോളം തന്ത്രിമാര്‍ അവരവരുടെ വീടുകളില്‍ വച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരേ സമയത്ത് ഭഗവതിസേവ നടത്തുന്നു. മാര്‍ച്ച് 29 ന് വൈകീട്ട് 6.30 മുതല്‍ ഒരു മണിക്കൂര്‍ നടത്തുന്ന മഹായജ്ഞത്തില്‍ നമുക്കും വീടുകളിലിരുന്ന് പങ്കാളികളാകാം. ഗ്രഹസ്ഥിതി കൊണ്ട് ഏറെ ദോഷമെന്ന് കരുതുന്ന ദിവസമാണ് മാര്‍ച്ച് 29.
അതിവിശിഷ്ട മന്ത്രങ്ങളെക്കൊണ്ടുള്ള പുഷ്പാഞ്ജലി യോടെയാണ് മഹായജ്ഞം നടത്തുന്നത്..ഈ സദുദ്യമത്തില്‍ ആര്‍ക്കും പങ്കാളിയാകാം. പൂജ ചെയ്യാന്‍ അറിയുന്നവര്‍ക്കെല്ലാം ലോകത്തിന്റെ ഏത് കോണിലായാലും അവരവരുടെ വീടുകളിലിരുന്ന് യജ്ഞത്തില്‍ പങ്കാളികളാകാം.
പൂജ അറിയാത്തവര്‍ക്കും, സാഹചര്യങ്ങള്‍ കൊണ്ട് സാധിക്കാത്തവര്‍ക്കും ഇതില്‍ പങ്കാളികളാകാം. കുടുംബാംഗങ്ങള്‍ എല്ലാവരും ഇതേ സമയം ലളിതാസഹസ്രനാമം അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന ദേവീ മന്ത്രങ്ങള്‍ ജപിക്കുക. ഇത് നമുക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. ലോകത്തിനായുള്ള സമര്‍പ്പണമാണ്.
ലോകാഃ സമസ്താഃ
സുഖിനോ ഭവന്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: