ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനിടെ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഒരു കോടി രൂപ സംഭാവന നല്കി കേന്ദ്ര വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ഉടന്‍ നടപ്പിയലാക്കുമെന്നും അവര്‍ അറിയിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് ദിവസക്കൂലി തൊഴിലാളികള്‍ക്ക് 1000 രൂപ നല്കുന്ന പദ്ധതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഗഡുകഴിഞ്ഞ ദിവസം നല്കി തുടങ്ങി. ശ്രമിക് ഭരണ്-പോഷണ്‍ യോജന പദ്ധതി പ്രകാരം 20 ലക്ഷം തൊഴിലാളികള്‍ക്കാണ് പദ്ധതി ഗുണം ചെയ്യുക. ഡയറക്ട് ബെനഫഷ്യറി ട്രാന്സാക്ഷന് മുഖേനയാണ് പണം നല്‍കുക.
തെരുവ് കച്ചവടക്കാര്‍, റിക്ഷാ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പണം ലഭിക്കുകയെന്നും മൊത്തം 35 ലക്ഷം പേര്‍ക്കെങ്കിലും പദ്ധതി ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. നഗര വികസന അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാല് തൊഴിലാളികള്‍ക്ക് 1000 രൂപയുടെ ചെക്ക് നല്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. അത്യോദയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോ ഗോതമ്പ്, 15 കിലോ അരി എന്നിവ നല്‍കും. എല്ലാ സാമൂഹ്യസുരക്ഷ പെന്‍ഷന്‍കാര്‍ക്കും തുക ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: