കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ നടപടികളിലെ പിണറായി സര്‍ക്കാരിന്റെ വൈരുധ്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് കാട്ടി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ.
വിവാഹം, പൊതുപരിപാടികള്‍ തുടങ്ങീ ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ബിവറേജ് അടച്ചുപൂട്ടന്നതില് മാത്രം സര്‍ക്കാര്‍ വേറിട്ട സമീപനം കാണിക്കുന്നതിനെയാണ് മുണ്ടുപാറ ചോദ്യം ചെയ്തിരിക്കുന്നത്. മാത്രമല്ല, ബസുകളിലെയും ട്രെയിനുകളിലെയും ജനത്തിരക്കും നിയന്ത്രിക്കാന്‍ നടപടിയില്ല. ഒരേ വിഷയത്തിലെ രണ്ട് നിലപാടുകള്‍ ശരിയല്ലെന്നാണ് മുസ്തഫ മുണ്ടുപാറ പറയുന്നത്.
ജില്ലാതലങ്ങളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ വൈരുധ്യം പലരും ചൂണ്ടിക്കാണിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ മറുപടി പറയാന്‍ സാധിച്ചില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കൊവിഡ് 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കേന്ദ്രങ്ങളില്‍ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി കോഴിക്കോട്ട് കലക്ടേറ്റിലെ മീറ്റിംഗില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തെ അഭിനന്ദിക്കുമ്ബോള്‍ തന്നെ ഇതിന്റെ വ്യാപനത്തിനിടയാക്കുന്ന കൂടിച്ചേരലുകളുടെ കാര്യത്തില്‍ വ്യക്തമായൊരു നിലപാടുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നത് ബോധ്യമാവുകയാണ്.
ആരധനാലയങ്ങളും കല്യാണാഘോഷങ്ങളുമുള്പെടെ നിയന്ത്രിക്കണമെന്ന് നിര്ദ്ദേശമുയരുമ്പോള് തന്നെ ബിവറേജിലെ വന്‍ ആള്‍ക്കൂട്ടവും ബസ്സുകളിലെയും ട്രൈനുകളിലെയും വന്‍ ജനാവലിയും നിയന്ത്രിക്കപ്പെടാതെ പോകുന്നതിലെ ലോജിക്ക് എന്താണെന്നത് മനസ്സിലാകുന്നില്ല. ബീവറേജിലെ ആള്‍ക്കൂട്ടത്തെ വീഡിയോ കോണ്ഫ്രന്സില് ഒന്നിലധികം ജില്ലകളില്‍ നിന്ന് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് അതിന് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ പോകുമ്പോള്‍ സര്‍ക്കാരെടുക്കുന്ന മറ്റു മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും ആത്മാര്‍ത്ഥതയോടെയല്ലേ എന്ന് സംശയിക്കേണ്ടി വരികയാണ്. ഒരേ വിഷയത്തില്‍ രണ്ടു തരം നിലപാട് ശരിയല്ല. കൊറോണ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന മാതൃകാപരമായ മറ്റു പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുമ്പോള്‍ ഇത് സംബന്ധമായ മുഴുവന്‍ പ്ലാനിംഗുകളും തകിടം മറിയുമെന്നത് ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: