നിവിന്‍ പോളിയെ കേന്ദ്രകഥാപത്രമാക്കി വെള്ളിത്തിരയിലെത്തിയ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന ചിത്രം വളരെയധികം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാംഭാഗവുമായി എത്തിയിരിക്കുകയാണ് സംവിധായകന് എബ്രിഡ് ഷൈന്‍.
നിവിന്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രവുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തനങ്ങളിലാണെന്നും അഭ്യൂഹങ്ങളുമുണ്ട്. പോളി ജൂനിയറിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നിവിന്‍ പോളി നായകനായ 1983 ലൂടെ സംവിധായകനായി അരങ്ങേറിയ എബ്രിഡ് ഷൈന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം ദ കുങ് ഫു മാസ്റ്ററാണ്. നിലവില്‍ സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നിവിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: