ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം നിയന്ത്രണ വിധേയമാക്കുന്നതിനായാണ് ഫറൂഖ് അബ്ദുള്ളയെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചത്. ശ്രീനഗര്‍ ജില്ലാ മജിസ്ട്രേറ്റാണ് ഫറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നതായി ഉത്തരവിറക്കിയത്.
2019 ആഗസ്റ്റ് അഞ്ചിനാണ് ഫറൂഖ് അബ്ദുള്ളയെ കരുതല്‍ തടങ്കലലില്‍ വെയ്ക്കുന്നത്. അതിന് പിന്നാലെയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണം കൊണ്ടുവരുന്നത്. തുടര്‍ന്ന് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഫറൂഖ് അബ്ദുള്ള പുറത്തിറങ്ങുന്നത്.
ഫറൂഖ് അബ്ദുള്ളയ്ക്കൊപ്പം മകന് ഒമര്‍ അബ്ദുള്ളയും പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി തുടങ്ങി ചില നേതാക്കളേയും കരുതല്‍ തടങ്കലില്‍ വെച്ചിരുന്നു. സംസ്ഥാനത്ത് കലാപം ഉണ്ടാകാതിരിക്കുന്നതിന് മുന്‍ കരുതല്‍ എന്ന നിലയിലാണ് ഈ നേതാക്കളേയും ചില വിഘടനവാദി നോതാക്കളേയും കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: