ന്യൂദല്‍ഹി : ദല്‍ഹി വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ തടയണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി ദല്‍ഹി കലാപത്തിനെതിരെ വാര്‍ത്തകളും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഇത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനും ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ മുന്‍ രാഷ്ട്രീയ ഉപദേശകനുമായ കെ എന്‍ ദോവിന്ദാചാര്യയാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞമാസം അരങ്ങേറിയ കലാപങ്ങളുമായി ബന്ധപ്പെട്ട് ഗൂഗിള്‍, ഫേസ്ബുക്ക് ട്വിറ്റര്‍ എന്നിവ വഴി വ്യാപകമായി വ്യാജ സന്ദേശങ്ങല്‍ പ്രചരിപ്പിക്കുകയാണ്. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശങ്ങള്‍ വളര്‍ത്തും. മതസ്പര്‍ദ്ധയ്ക്ക് ഇടയാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
കൂടാതെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വിശദമായ വാദത്തിനായി കേസ് ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: