കോട്ടയം: കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയില്‍ ഉള്ളത്. ഇതില്‍ 85 വയസ്സുള്ള മാതാവാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാര്‍ക്ക് പ്രായത്തിന്റേതായ അവശത കൂടിയുളളതിനാല്‍ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
ഇവരെ നാല് പേരെ കൂടാതെ 10 പേര് കൂടി കോട്ടയത്ത് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.ഇവരുടെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുന്നതാണ്. അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അറിയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ രോഗബാധിതനായ മൂന്ന് വയസുകാരന്റെ മാതാപിതാക്കള്‍ക്ക് വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് എണ്ണം 14 ആയത്. കോട്ടയത്തെ നാല് പേര്‍ക്ക് പുറമെ പത്തനംതിട്ടയില്‍ 7 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാര്‍ക്ക് പ്രായത്തിന്റേതായ അവശത കൂടിയുളളതിനാല്‍ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയിലാണെന്ന് മന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്നും കെ.കെ. ശൈലജ അറിയിച്ചു. ഇവരില്‍ 259 പേര് ആശുപത്രിയിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: