തിരുവനന്തപുരം: കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനത്തോട് ബിജെപി പൂര്‍ണമായി സഹകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഭീതി പരത്തുന്നതരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍ അനുശാസിക്കുന്ന മുന്‍കരുതലിനോട് യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹിയോഗം എന്നിവയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായി ഒഴിവാക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. വരും ദിവസങ്ങളില്‍ വൈറസിന്റെ സ്ഥിതിവിവരങ്ങള്‍ ഒന്നും കൂടി വിലയിരുത്തേണ്ടതുണ്ട്. എങ്കിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ പാലിക്കേണ്ടതുണ്ട്. രോഗഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാസ്കുകളും ശുചീകരണ സാമഗ്രികളും പൂഴ്ത്തിവച്ച് കൊള്ള ലാഭം കൊയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ ഹൈക്കോടതി വിധിമൂലം ഉണ്ടായ അവ്യക്തതയില്‍ നിരവധി പേര്‍ക്ക് ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കൊറോണ വ്യാപനുവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളുടെ അടിസ്ഥാനത്തിലും പലര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ല. ഇക്കാരണത്താല്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് രണ്ട് ആഴ്ച്ചകൂടി നീട്ടി നല്‍കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: