പാഠം 6
പ്രവാസതഃ പ്രത്യാഗമനം
(യാത്ര കഴിഞ്ഞ് മടങ്ങിവരവ്)
കദാ ആഗതവതീ? (എപ്പോഴാണ് വന്നത്)
അദ്യ പ്രാതഃ ആഗതവതീ (ഇന്ന് കാലത്ത് വന്നു)
കേന യാനേന ആഗതവതീ?(ഏത് വണ്ടിക്കാ വന്നത്?)
അഹം ഹിമാചല എക്സ്പ്രസ് യാനേന ആഗതവതീ (ഞാന്‍ ഹിമാചല്‍ എക്പ്രസ് വണ്ടിക്ക് വന്നു )
കഥം ആസീത് പ്രവാസഃ? (എങ്ങിനെയുണ്ടായി യാത്ര)
ഉത്തമം ആസിത് (നന്നായിരുന്നു)
കതി ദിനാനാം പ്രവാസഃ ആസീത് (എത്ര ദിവസത്തെ യാത്രയായിരുന്നു)
ദശദിനാനാം (പത്തു ദിവസത്തെ )
തത്ര അഹം ദിനത്രയം സ്ഥിതവതീ (ഞാനവിടെ മൂനു ദിവസം താമസ്സിച്ചു)
ഏകാകിനീ ഗതവതീ കിം?
(ഒറ്റക്കാണോ പോയത്)
ന, അഹം സകുടുബം ഗതവതീ
(കുടുംബത്തോടെയാണ് പോയത്)
കദാ പ്രസ്ഥിതവാന്‍ ?
(എപ്പോഴാണ് പോയത്?)
കിം സര്‍വ്വം ദൃഷ്ടവാന് ?
(എല്ലാം കണ്ടോ ?)
ഗംഗോത്രീ ബഹു സുന്ദരീ അസ്തി ഭോഃ? (ഗംഗോത്രീ എത്ര സുന്ദരമാണ്)
സഃ ജലപതനം മഹത് അത്ഭുതം (ആ വെള്ളച്ചാട്ടം വലിയ അത്ഭുതം തന്നെ )
അവിസ്മരണീയഃ പ്രവാസഃ ആസീത്
(എന്നും ഓര്‍ത്തിരിക്കുന്ന യാത്ര
തന്നെയായി)
കുത്ര = എവിടെ
കദാ = എപ്പോള്‍
കഥം = എങ്ങനെ
കതി= എത്ര
കുതഃ = എവിടെ നിന്ന്
കഃ = ആര്
കാ= ആര് (സ്ത്രീലിംഗം)
കിം = എന്ത്
(ഈ ശബ്ദങ്ങള്‍ ഉപയോഗിച്ച് വാചകങ്ങള്‍ സ്വയം പറഞ്ഞു നോക്കുക)
സുഭാഷിതം
ദാനേന പാണിഃ ന തു കങ്കണേന
സ്നാനേന ശുദ്ധിഃ ന തു ചന്ദനനേ?
മാനേന തൃപ്തിഃ ന തു ഭോജനേന
ജ്ഞാനേന മുക്തിഃ ന തു മുണ്ഡനേന
(കയ്യിനലങ്കാരം ദാനമാണ് വളകളല്ല / ആഭരണങ്ങള
ല്ല . ശരീരശുദ്ധിക്ക് കുളിയാണ് വേണ്ടത്. വെറുതെ ചന്ദനം ചാര്ത്തിയാല് പോരാ / കുറി തൊട്ടാല്‍ പോര. മനസ്സിന്റെ തൃപ്തി ഏതു പ്രവൃത്തിയിലും പരമപ്രധാനമാണ് .അത് ഭക്ഷണം കൊണ്ട് തീരില്ല. മോക്ഷം നേടാന്‍ അറിവാണ് വേണ്ടത്. തല മുണ്ഡനം ചെയ്യലല്ല. (മൊട്ടയടിക്കലല്ല. ) ബാഹ്യമായി കാണുന്ന അലങ്കാരങ്ങളെക്കാള്‍ ശാശ്വതവും പ്രധാനവുമായത് ആന്തരികമായ മറ്റ് ചില അലങ്കാരങ്ങളാണ് എന്ന് സാരം .
9447592796
പ്രതികരിക്കാൻ ഇവിടെ എഴുതുക: