സുശ്രുതന്റെ അഭിപ്രായമനുസരിച്ച് ഈ കര്മ്മപുരുഷനെയാണ് വൈദ്യന് ചികിത്സിക്കുന്നത് (സ ഏഷ കര്മ്മപുരുഷഃചികിത്സാധികൃത: 3. 1. 16, പഞ്ചമഹാഭൂതശരീരിസമവായഃ
പുരുഷ ഇത്യുച്യതേ. തസ്മിന് ക്രിയാ സോധിഷ്ഠാനം 1. 1. 21). വ്യാഖ്യാതാവായ ദല്‍ഹണന്‍ ഇതിനെ ഇപ്രകാരം വിശദമാക്കുന്നു ഇവിടെ പറയുന്ന അഗ്നി അഞ്ചു തരം പ്രക്രിയകള്‍ ചെയ്യുന്നു. ത്വക്കിന്റെ വര്ണ്ണപ്രസാദം, കാഴ്ചശക്തി, രക്തത്തിനു നിറം നല്കല്, ചിന്താശേഷി, രസം, രക്തം മുതലായ ധാതുക്കളുടെ രൂപീകരണത്തിനും പ്രവര്‍ത്തനത്തിനും വേണ്ട ആഗ്നേയക്രിയകള് എന്നിവയാണ് ആ അഞ്ചു പ്രക്രിയകള്‍.
പാചകന്, ഭ്രാജകന്, ആലോചകന് എന്നിങ്ങനെ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ ഈ അഗ്നിക്കു പേരുകള്‍ നല്കിയിരിക്കുന്നു. കഫം, രസം, ശുക്ലം തുടങ്ങിയ എല്ലാ ശാരീരികദ്രവങ്ങളുടെയും മൂലം സോമനാണ്. രസനേദ്രിയവും സോമനാണ്. ജീവന് നിലനിര്‍ത്തുന്ന പ്രാണന്, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നീഅഞ്ചുതരം പ്രാണന്മാരുടെ മൂലം വായു ആണ്. സത്വം, രജസ്സ്, തമസ്സ് എന്നിവ മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു. മനസ്സ് എന്ന അവയവം ഈ മൂന്നിന്റെയും സംയുക്തപരിണാമഫലമാണ്. അറിയാനുള്ള ഉപകരണങ്ങള്‍ എന്ന നിലക്ക് അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍ ജീവനെ സഹായിക്കുന്നു. സുശ്രുതസംഹിതയിലെ മേല്‍പ്പറഞ്ഞ ആദ്യവാചകം ശുകഌര്ത്തവങ്ങളുടെ മേളനത്തില്‍ നിന്നും ജീവന് ഉല്‍പ്പന്നമാകുന്നു എന്നു സൂചിപ്പിക്കുന്നതായി തോന്നുന്നു. രണ്ടാമത്തേത് ശുക്ലാര്ത്തവമേളനംജീവോല്പത്തിക്കുതകണമെങ്കില് ഭൂതാത്മാവുമായി ബന്ധപ്പെടണമെന്നു പറയുന്നു. മൂന്നാമത്തെ പ്രസ്താവനയില്‍ ഇവയെക്കൂടാതെ പഞ്ചേന്ദ്രിയങ്ങളുംത്രിഗുണങ്ങളും ആവശ്യമാണെന്നു വ്യക്തമാക്കുന്നു. മാത്രമല്ല, ശുക്ലാര്ത്തവങ്ങളുടെ സ്ഥാനത്ത് അഗ്നിവായുക്കളെ പ്രതിഷ്ഠിക്കുകയുംചെയ്യുന്നു. സുശ്രുതസംഹിതയ്ക്ക് മൂന്നു ഘട്ടങ്ങളിലായി പരിഷ്കാരങ്ങള്‍ ഉണ്ടായി എന്നു കരുതുകയല്ലാതെ മൂന്ന് അധ്യായങ്ങളിലായി കാണുന്ന ഈ മൂന്നു വ്യത്യസ്ത അഭിപ്രായങ്ങളെ മറ്റു തരത്തില്‍ തൃപ്തികരമായി വിശദീകരിക്കുവാന്‍ പ്രയാസമാണ് എന്നു ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. ജ്യേഷ്ഠവാഗ്ഭടനാകട്ടെ, ശുക്ലാര്ത്തവമേളനവേളയില് രാഗാദി (മേേമരവാലി,േലരേ) കളായ ക്ലേശങ്ങളാല്‍ കലുഷിതനായ ജീവന് മനോവേഗത്താല്‍ ബന്ധപ്പെടുന്നുഎന്നു പറഞ്ഞിരിക്കുന്നു (അഷ്ടാംഗസംഗ്രഹം 2. 2). അഷ്ടാംഗസംഗ്രഹത്തിന്റെവ്യാഖ്യാതാവായ ഇന്ദു ഈ ഭാഗം വിശദമാക്കുന്നതിന് പതഞ്ജലിയുടെ യോഗസൂത്രത്തിലെ ആശയങ്ങളെ അവലംബിക്കുന്നതായി കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: