കോട്ടയം: കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങള്‍ പരിധി വിട്ടെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന പുരസ്കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളില്‍ ഭീതിയും ഭയാശങ്കയും അടിച്ചേല്‍പ്പിക്കുന്ന രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടി നടത്തിയാലും അത് ശരിയല്ല. ആശങ്ക അടിച്ചേല്‍പ്പിക്കുന്ന പ്രവണത അപകടകരമാണ്. ആര്‍ക്കും സമരം ചെയ്യാനുംപ്രക്ഷോഭം നടത്താനും ബോധവത്കരിക്കാനും സ്വാതന്ത്ര്യമുണ്ട്. അതിനപ്പുറം പോയാല്‍ അതേപ്പറ്റി പറയേണ്ടത് സുപ്രീംകോടതിയിലാണ്. നിയമ നിര്‍മാണ സഭകള്‍ പാസാക്കുന്ന നിയമങ്ങളെ വ്യാഖ്യാനിച്ച് അന്തിമമായി തീരമാനമെടുക്കുന്നതും സുപ്രീംകോടതിയാണ്. കോടതിയില്‍ എല്ലാവരും കക്ഷി ചേര്‍ന്നിട്ടുമുണ്ട്. എന്നിട്ടും എന്തേ കേരളത്തില്‍ മാത്രം ശക്തമായ പ്രക്ഷോഭം നടന്നു. ഇത് പരിധി വിട്ടോയെന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
ആത്യന്തികമായി ജനങ്ങളുടെ കൈയടി കിട്ടുന്ന രീതിയിലേക്ക് മാത്രം രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങള്‍ മാറരുത്. ആത്മാവ് നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് പ്രസംഗങ്ങള്‍ മാറുന്ന പ്രവണത നല്ലതല്ല. ജനങ്ങളെ പഠിപ്പിക്കുന്ന രീതിയിലാവണം നേതാക്കളുടെ പ്രസംഗങ്ങള്‍ എന്നാണ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത്.
കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനം മിസോറം പൂര്‍ണമായി ബഹിഷ്ക്കരിച്ചിരുന്നു. ഹലോ ചൈന ഗുഡ് ബൈ ഇന്ത്യ എന്നായിരുന്നു മുദ്രാവാക്യം. ഭൂരിപക്ഷം. പക്ഷേ, പൗരത്വ ബില്‍ പാസായ ശേഷം ഈ റിപ്പബ്ലിക്ക് ദിനത്തില്‍ മിസോറം മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: