നാഗാര്ജുനോ ഭരദ്വാജ ആര്യഭട്ടോ ബസുര്ബുധഃ
ധ്യേയോ വെങ്കടരാമശ്ച വിജ്ഞാ രാമാനുജാദയാഃ
തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ കുംഭകോണത്താണ് രാമാനുജം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ശ്രീനിവാസ അയ്യങ്കാര്‍ ദരിദ്രനെങ്കിലും സ്വാഭിമാനിയായിരുന്നു. ബാല്യത്തില്‍ തന്നെ ഗണിതത്തില്‍ അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്നു രാമാനുജം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ഗണിതത്തിലെ പലസമവാക്യങ്ങളും സ്വയം കണ്ടുപിടിച്ചു. ഈ അസാധാരണ പ്രതിഭ മനസ്സിലാക്കിയ പ്രൊഫ. ഹാര്‍ഡി അദ്ദേഹത്തെ ഇംഗ്ളണ്ടിലേക്ക് വിളിപ്പിച്ചു. അവിടെ വച്ച് രാമാനുജം ഗണിതത്തില്‍ ഗവേഷണം നടത്തി. റോയല്‍ സൊസൈറ്റിയുടെ ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ ഗവേഷണങ്ങളും പോഷകയുക്തമായ സസ്യാഹാരങ്ങളുടെ അഭാവവും കൂടിയായപ്പോള്‍ ബ്രിട്ടണില്‍ വെച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി. തുടര്‍ന്ന് 33ാമത്തെ വയസ്സില്‍ അദ്ദേഹം ക്ഷയരോഗബാധിതനായി മരിച്ചു. ഗണിതശാസ്ത്രത്തിന് രാമാനുജം നല്കിയ സംഭാവനകള്‍ സംഖ്യസിദ്ധാന്തം, വിഭജനസിദ്ധാന്തം, സതതഭിന്നസിദ്ധാന്തം എന്നിങ്ങനെ അറിയപ്പെടുന്നു.രോഗബാധിതനായപ്പോഴും തീഷ്ണമായിരുന്നു അദ്ദേഹത്തിന്റെ ബുദ്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: